നിവിന്‍ പോളിയുടെ അടുത്ത ചിത്രത്തിന് മിഖായേല്‍ എന്ന് പേരിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് മൈ ഗ്രേറ്റ് ഫാദര്‍ സംവിധായകന്‍ ഹനീഫ് അദേനിയാണ്.
നിവിന്‍ പോളി തന്റെ സോഷ്യല്‍പേജിലൂടെയാണ് ടൈറ്റില്‍ പുറത്തുവിട്ടത്.
ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. ആഫ്രിക്ക ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ വിവിധ ഭാഗങ്ങളിലും ചിത്രീകരണം നടക്കും. ക്രൈം ത്രില്ലര്‍ വിഭാഗത്തിലും ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലും ചിത്രത്തെ ഉള്‍പ്പെടുത്താം.
നിവിന്റെ അടുത്ത് റിലീസ് ചെയ്യാനുള്ള സിനിമ റോഷന്‍ ആന്‍ഡ്രൂസിന്റെ കായം കുളം കൊച്ചുണ്ണിയാണ്. കൊച്ചുണ്ണി എന്ന പഴയ കള്ളനായാണ് നിവിന്‍ എത്തുന്നത്.മോഹന്‍ലാല്‍ ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തിലെത്തുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുകയാണ് കായംകുളം കൊച്ചുണ്ണിയിലൂടെ.