കൊച്ചി:പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ഐ.എം.ഡി.ബി റേറ്റിങ്ങില്‍ ഒന്നാമതായി അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ മഡ്ഡി. 30.7 % റേറ്റിംഗ് ലഭിച്ചാണ് മഡ്ഡി ഒന്നാമത്തെത്തിയത്. സിനിമ നിരൂപകരും ആസ്വാദകരും ഒരേപോലെ ആശ്രയിക്കുന്ന ആഗോള ചലച്ചിത്ര വെബ്സൈറ്റ് ആണ് ഐ.എം.ഡി.ബി അഥവ ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്.
നവാഗതനായ ഡോ. പ്രഗഭല്‍ സംവിധാനം ചെയ്യുന്ന മഡ്ഡിയുടെ ട്രെയ്ലര്‍ ഡിസംബര്‍ 1 -ാം തീയതി ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍,നടന്‍മാരായ രഞ്ജി പണിക്കര്‍, ഉണ്ണി മുകുന്ദന്‍ എന്നീ താരങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പുറത്ത് വിട്ടിരുന്നു. കൂടാതെ മമ്മുട്ടി അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജിലുടെ ചിത്രത്തിന്റെ ട്രെയ്ലര്‍ ഷെയര്‍ ചെയ്തിരുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മഡ്ഡിയുടെ ട്രെയ്‌ലര്‍ 6ദശലക്ഷത്തിലധികം വ്യൂസ് നേടി ജനഹൃദയം കീഴടക്കി. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയില്‍ റീലിസായ ചിത്രത്തിന്റെ ടീസര്‍ വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 16ദശലക്ഷത്തിലധികം വ്യൂസ് നേടി പ്രേക്ഷക പ്രശംസ നേടിയിരുന്നു.
കെ.ജി.എഫിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രവി ബസ്‌റൂര്‍ ആദ്യമായി മലയാളത്തിലെത്തുന്നു എന്നത് ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നുത്.
ലോകസിനിമകളില്‍ പോലും അപ്പൂര്‍വമായി മാത്രം കാണപ്പെടുന്ന മഡ്ഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.ഈ വരുന്ന ഡിസംബര്‍ 10ന് ലോകമെമ്പാടും 1500ലധികം തീയേറ്ററുകളിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.മഡ്ഡിയുടെ ചിത്രീകരണത്തിനുള്‍പ്പെടെ അഞ്ച് വര്‍ഷത്തിലധികം ചിലവിട്ടാണ് പ്രഗഭല്‍ മഡ്ഡി പൂര്‍ത്തിയാക്കിയത്. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ഈ ചിത്രത്തിന്റെ അതിസാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.
പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സാഹസിക ആക്ഷന്‍ ത്രില്ലറാണ് മഡ്ഡി. ഇതുവരെ പുറം ലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലൊക്കേഷനാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മഡ്ഡി ദൃശ്യ വിരുന്നൊരുക്കും. പി.കെ 7 (PK7)ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവന്‍ കൃഷ്ണ, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വാര്‍ത്ത വിതരണം PR 360.
muddy in IMDb rating first place