ആസിഫ് അലി,ഫര്‍ഹാന്‍ ഫാസില്‍ ചിത്രം അണ്ടര്‍ വേള്‍ഡ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

NewsDesk
ആസിഫ് അലി,ഫര്‍ഹാന്‍ ഫാസില്‍ ചിത്രം അണ്ടര്‍ വേള്‍ഡ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

അണ്ടര്‍വേള്‍ഡ് മോഷന്‍ പോസ്‌ററര്‍ റിലീസ് ചെയ്തു. ആസിഫ് അലി, ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവര്‍ അഭിനയിക്കുന്ന പുതിയ മലയാളസിനിമയാണിത്. 55സെക്കന്റ് ദൈര്‍ഘ്യമാണിതിനുള്ളത്. ത്രില്ലര്‍ ചിത്രമായാണ് ഒരുക്കുന്നത്.മോഷന്‍ പോസ്റ്ററില്‍ ലിയനാഡോ കോഹന്റെ അയാം യുവര്‍ മാന്‍ എന്ന മ്യൂസിക് ട്രാക്ക് ഉപയോഗിച്ചിരിക്കുന്നു.


കാറ്റ് എന്ന ചിത്രമൊരുക്കിയ അരുണ്‍ കുമാര്‍ അരവിന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രേക്ഷകശ്രദ്ധ നേടിയ ഒരുപാടു ചിത്രങ്ങള്‍ സംവിധായകന്റേതായുണ്ട്. ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ത്രില്ലര്‍ ചിത്രമായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോക്ക്‌ടെയ്ല്‍(2011), ഈ അടുത്ത കാലത്ത്(2012),ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (2013), വണ്‍ബൈടു(2014) എന്നിവയായിരുന്നു സംവിധായകന്റെ മറ്റു സിനിമകള്‍.

ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അലക്‌സ് പുളിക്കല്‍ സിനിമാറ്റോഗ്രാഫറും. യാക്‌സന്‍ ഗാരി പേരേരയും നേഹ നായരും ചേര്‍ന്നാണ് സംഗീതം ചെയ്യുന്നത്. ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഓള്‍ഡ് മങ്ക്‌സ് ആണ്.
 
 

Motion poster of 'Under World' released

RECOMMENDED FOR YOU: