മഞ്ജു വാര്യര്‍ ,മോഹന്‍ലാല്‍ ചിത്രം മരക്കാറിലും

NewsDesk
മഞ്ജു വാര്യര്‍ ,മോഹന്‍ലാല്‍ ചിത്രം മരക്കാറിലും

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ നീണ്ട താരനിരയിലേക്ക് പുതിയതായി ഒരാള്‍ കൂടി എത്തുന്നു, മഞ്ജു വാര്യര്‍. എന്നാല്‍ കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.


മുമ്പ് കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവരും പ്രണവ് മോഹന്‍ലാലിനൊപ്പം എത്തുന്നുവെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.


1505 മുതല്‍ 1601 വരെയുള്ള കാലഘട്ടത്തിലെ കഥ പറയുന്ന സിനിമ കീര്‍ത്തി സുരേഷിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ചിത്രം കൂടിയാണ്. 2014 ല്‍ പുറത്തിറങ്ങിയ റിംഗ് മാസ്റ്റര്‍ ആയിരുന്നു താരത്തിന്റെ അവസാന മലയാളചിത്രം. 


അര്‍ജ്ജുന്‍, സുനില്‍ഷെട്ടി, മധു. നെടുമുടി വേണു, സിദ്ദീഖ്. രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. നവംബര്‍ 1ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.

manju warrier in mohanlal's marakkar

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE