അങ്കമാലി ഡയറീസ്, ഈ മ യൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് ജെല്ലിക്കെട്ട്. വിനായകന്‍ നായകവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
മീശ നോവല്‍ ഫെയിം എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. വിനായകനെ കൂടാതെ അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
ഹരീഷും ആര്‍ ഹരികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ഗിരീഷ് ഗംഗാധരന്‍ ആണ് സിനിമാറ്റോഗ്രാഫി. ഒ തോമസ് പണിക്കര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.