മോളിവുഡില്‍ ആക്ഷന്‍ സിനിമകള്‍ക്ക് വലിയ പ്രസക്തിയില്ലെന്ന് ബാബു ആന്റണി. ഏകദേശം 30 വര്‍ഷത്തോളം മലയാളസിനിമയില്‍ വിവിധ റോളുകളിലെത്തിയിട്ടുള്ള ഈ ആറടി മൂന്നിഞ്ച് താരം ഇപ്പോള്‍ ഏറെ സെലക്ടീവാണ്. മഞ്ചുവാര്യരുടെ കരിങ്കുന്നം സിക്സസ് എന്ന സിനിമയില്‍ വോളിബോള്‍ താരമായെത്തിയതാണ് ഒടുവിലത്തെ പെര്‍ഫോര്‍മന്‍സ്.
കരിങ്കുന്നത്തില്‍ അതിഥി താരമായെത്തണമെന്ന ആവശ്യവുമായി സംവിധായകന് ദീപു കരുണാകരന് സമീപിച്ചിരുന്നു. നേരത്തെ ക്ലൈമാക്സില്‍ മാത്രമെത്തുന്ന ഒരു കഥാപാത്രത്തെയാണ് സംവിധായകന് മനസ്സില്‍ കണ്ടിരുന്നത്. അന്താരാഷ്ട്രതാരം ഡഗ്ലാസിന്റെ വേഷമായിരുന്നു സിനിമയില്‍. അവസാനം തിരക്കഥ മാറ്റിയെഴുതി ഒരു മുഴുനീള കഥാപാത്രമായി..
വോളിബോള്‍ താരമായതിനാല്‍ കഥാപാത്രത്തെ ഉള്‍കൊള്ളാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഡഗ്ലാസ് ജയിലിലെ വോളിബോള്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ നിര്‍ണായകമായ സെമിഫൈനല്‍ മത്സരത്തിനു മുമ്പെ ജയില്‍ മോചിതനാകേണ്ടി വരികയായിരുന്നു. കളിക്കാരനായതിനാല്‍ പലപ്പോഴും മഞ്ജുവാര്യരെ സഹായിക്കാനും പറ്റി.
സക്കറിയ പോത്തന് ജീവിച്ചിരിപ്പുണ്ട് എന്നതാണ് അടുത്ത ചിത്രം. പ്രൊജക്ടിന്റെ തുടക്കമായതിനാല്‍ ഇതിനെ കുറിച്ച് അധികം വിശദീകരിക്കാനാകില്ല. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് ബാബു ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്.