ആസിഫ് അലിയുടെ രണ്ടാമത്തെ ഗാനം മന്ദാരം, വിജേഷ് വിജയ് അടുത്ത് റിലീസ് ചെയ്തു.
കുട്ടി ഗായിക അനുഷ ജോസഫ് പാടിയ 'എന്റെ കയ്യില്‍ അഞ്ചു മിഠായി' എന്ന ഗാനം വളരെ മനോഹരമാണ്.ഗാനത്തിന് സംഗീതം നല്‍കിയ മുജീബ് മജീദ് പറഞ്ഞത്, അനുഷ മുമ്പ് മറ്റു സിനിമകളിലും പാടിയിട്ടുണ്ട്. എന്നാല്‍ ഈ സിനിമയിലാണ് ആദ്യമായി സോളോ പാടിയിരിക്കുന്നത്. ഈ ഗാനം വളരെ മനോഹരമായാണ് പാടിയിരിക്കുന്നത്. സിനിമയുടെ സംവിധായകന്‍ വിജേഷ് വിജയ് തന്നെയാണ് ഈ ഗാനം രചിച്ചിരിക്കുന്നത്.
ടേക്ക് ഓഫ് ഫെയിം ബാലതാരം എറിക് അനില്‍, എസ്തര്‍ അനിലിന്റെ സഹോദരന്‍, ആണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഒരുപാടു കുട്ടികള്‍ക്കൊപ്പമാണ് താരം ഗാനരംഗത്തെത്തുന്നത്.