അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ആസിഫും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു. മൃദുല്‍ നായര്‍ ഒരുക്കുന്ന ബിടെക് എന്ന സിനിമയ്ക്കുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്.
തമാശയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ഒരു കാമ്പസ് ചിത്രമായിരിക്കും ഇതെന്നും ഒരുപാടു യഥാര്‍ത്ഥസംഭവങ്ങള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബംഗളൂരു പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്.ഇരുവരും അവര്‍ ഒന്നിച്ച മറ്റുചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുക. മുമ്പ് ഐ ലവ് മി, 916, ട്രാഫിക് തുടങ്ങിയ ചിത്രങ്ങളിലായിരുന്നു അനൂപും ആസിഫും ഒന്നിച്ചത്.
ആസിഫ് ചെറുപ്പക്കാരനാവുമ്പോള്‍ അനൂപ് മേനോന്‍ അച്ഛന്‍ വേഷത്തിലാണെത്തുക.ആസിഫിന്റെ കഥാപാത്രത്തിന്റേതല്ല. അനൂപേട്ടന്റെ കഥാപാത്രം സമൂഹത്തില്‍ വലിയ നിലയിലുള്ള ഒരു ശക്തനായ മനുഷ്യന്റേതാണ്. വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ എത്തുക എന്നും സംവിധായകന്‍ പറഞ്ഞു.
ഡിസംബറില്‍ ചിത്രീകരണം തുടങ്ങാനാണ് ടീം ആസൂത്രണം ചെയ്യുന്നത്. ബംഗളൂരുവിലെ തണുത്ത കാലാവസ്ഥയാണ് വേണ്ടത്.
അനൂപ് മേനോന്‍ മുമ്പ് മൃദുലിനൊപ്പം ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.
അനൂപിന്റേതായി വരാനിരിക്കുന്ന ചിത്രം കമലിന്റെ ആമിയാണ്. ഒരു യാത്രാവിവരണം ഒരുക്കുന്നതിനായുള്ള യാത്രകളിലാണ് താരം ഈ വര്‍ഷം. ബ്രഹ്മയാത്രികന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചൈന, റഷ്യ,യൂറോപ്പ്,മലേഷ്യ, സിംഗപ്പൂര്‍, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത ചിത്രത്തിനായി തിരക്കഥ ഒരുക്കുകയും ചെയ്യുന്നുണ്ട്. 2018ല്‍ ചിത്രീകരണം തുടങ്ങും.