തൂവാനമാകെ എന്ന ഗാനം റിലീസ് ചെയ്‌ത് ഇമ്പം അണിയറക്കാര്‍. പിഎസ് ജയഹരി സംഗീതമൊരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാറിന്റേതാണ്. പിഎസ് ജയഹരിയും ഹേഷാം അബ്ദുള്‍ വഹാബ്, മീനാക്ഷി എംഎല്‍ എന്നിവരും ആലപിച്ചിരിക്കുന്നു.
ശ്രീജിത് ചന്ദ്രന്‍ എഴുതി സംവിധാനം ചെയ്‌തിരിക്കുന്ന ഇമ്പം നിര്‍മ്മിച്ചിരിക്കുന്നത് ഡോ മാത്യു മാമ്പ്ര മാമ്പ്ര സിനിമാസി ബാനറിലാണ്.
ലാലു അലക്‌സ്, ദീപക് പാറമ്പോല്‍, മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ് അലി, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ലാല്‍ ജോസ്, നവാസ് വള്ളിക്കുന്ന്, ശിവജി ഗുരുവായൂര്‍, ഡോ. മാത്യു മാമ്പ്ര, ഐവി ജുനിസ്, വിജയന്‍ കാരന്തൂര്‍, ബോബന്‍ സാമുവല്‍, ബിട്ടു തോമസ്, ജിലു ജോസഫ് എന്നിവര്‍ അഭിനയിക്കുന്നു.
കോഴിക്കോട് ആണ് സിനിമയുടെ പശ്ചാത്തലം. പതിയെ ഇല്ലാതായികൊണ്ടിരിക്കുന്ന വായനശീലവും മറ്റുമാണ് സിനിമയുടെ വിഷയമാകുന്നത്.
സിനിമാറ്റോഗ്രാഫര്‍ നിജയ് ജയന്‍, എഢിറ്റര്‍ കുര്യാക്കോസ് ഫ്രാന്‍സിസ് കുടശ്ശേരില്‍ എന്നിവര്‍ അണിയറയിലെത്തുന്നു.