സിദാര്‍ത്ഥ് മുമ്പ് പറഞ്ഞിരുന്നു തന്റെ ആദ്യ മലയാളസിനിമയില്‍ ഡബ്ബ് ചെയ്യുന്നുവെന്നതില്‍ താന്‍ വളരെയധികം എക്‌സൈറ്റഡ് ആണെന്ന്. താരം ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ദിലീപും നായകവേഷത്തിലെത്തുന്ന ചിത്രം രതീഷ് അമ്പാട്ട് ആണ് സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ. സിനിമയില്‍ ഒതേനന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് സിദാര്‍ത്ഥ് അവതരിപ്പിക്കുന്നത്. പല വ്യത്യസ്ത രൂപത്തിലും ഒതേനന്‍ നമ്പ്യാരും ചിത്രത്തിലെത്തുന്നുണ്ട്.
മുമ്പ് സിദാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു, ഭാഷയെ സ്‌നേഹിക്കുക, അവള്‍ തിരിച്ചും സ്‌നേഹിക്കും. നമ്മുടെ ശബ്ദത്തിലല്ലാതെ അഭിനയിക്കുന്നത് കാപട്യമായിരിക്കും.ഇതുവരെ ചെയ്തതില്‍ ഏറ്റവും പ്രയാസപ്പെട്ട ഡബിംഗിനായി ഞാന്‍ ഒരുങ്ങുകയാണ്, നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടായിരിക്കണം.