മോളിവുഡിലെ മിമിക്രികലാകാരന്മാരെല്ലാം സംവിധായകരാകാനുള്ള ഒരുക്കത്തിലാണ്. സലീം കുമാറിനും രമേഷ് പിഷാരടിക്കും ശേഷം കോട്ടയം നസീറും സംവിധായകന്റെ തൊപ്പിയണിയുന്നു.
ടോര്‍ച്ച് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാര്‍ മുഖ്യവേഷത്തിലെത്തുന്നു. 2018 ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അങ്കമാലി ഡയറീസിനു ശേഷം ശരത്കുമാര് കുറെ സിനിമകളുടെ ഭാഗമായി. വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമണ്‍, പൈപ്പിന് ചുവട്ടിലെ പ്രണയം തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം ഭാഗമായി ശരത്കുമാര്. നടന് വിശാലിന്റെ അടുത്ത ചിത്രത്തിലും ശരത് അഭിനയിക്കുന്നുണ്ട്.