സന്തോഷ് ശിവന്‍ മലയാളം സിനിമയില്‍ എത്തിയിട്ട് ഒരുപാടു നാളായി. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം,സൗബിന്‍ ഷഹീര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന അദ്ദേഹത്തിന്‍രെ അടുത്ത സിനിമ ഒക്ടോബര്‍ 28ന് ആലപ്പുഴയില്‍ ചിത്രീകരണം ആരംഭിച്ചു.
സിനിമയോടടുത്ത വൃത്തങ്ങളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് ഈ സിനിമ അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളായ ഉറുമി, അനന്തഭദ്രം എന്നിവയില്‍ നിന്നും വ്യത്യസ്തമാണെന്നാണ്. മുന്‍ രണ്ട് ചിത്രത്തിലും പൃഥ്വിരാജ് ആയിരുന്നു നായകന്‍.
സന്തോഷ് ശിവന്‍ മണിരത്‌നം ചി്ത്രം ചെക്ക ചിവന്ത വാനത്തിന്റെ സിനിമാറ്റോഗ്രാഫറായാണ് അവസാനം ചെയ്തത്. ചിത്രത്തിന്റെ റിലീസിംഗിന് ശേഷം അദ്ദേഹം കേരളത്തില്‍ പുതിയ ചിത്രത്തിന്റെ സംഗീതവും മറ്റുമായുള്ള പ്രീ്്‌പ്രൊഡക്ഷന്‍ ജോലിയിലായിരുന്നു. കുഞ്ഞാലി മരയ്ക്കാര്‍ 4, മമ്മൂട്ടി നായകനായെത്തുമെന്ന റിപ്പോര്‍്ട്ടുകളുണ്ടായിരുന്ന ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു. പിന്നീട് ചിത്രം ഉപേക്ഷിക്കുകയായിരുന്നു.