എഴുത്തുകാരനും സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കിയിരിക്കുന്ന മലയാളസിനിമയാണ് ഫീനിക്‌സ്. മിഥുന്റെ മുന്‍ അസോസിയേറ്റ് വിഷ്‌ണു ഭരതന്‍ സിനിമ സംവിധാനം ചെയ്യുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തിരിക്കുകയാണ്.
ചന്തുനാഥ്, അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
റിനീഷ് കെഎന്‍, ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സംഗീതമൊരുക്കുന്ന സാം സിഎസ് ആണ്. ആല്‍ബി ക്യാമറ, നിതീഷ് കെടിആര്‍ എഡിറ്റിംഗ് എന്നിവരാണ് അണയറയില്‍.
മിഥുന്‍ മാനുവല്‍ തോമസ് അവസാനമൊരുക്കിയത് 2020ലിറങ്ങിയ അഞ്ചാംപാതിര ആയിരുന്നു. കുഞ്ചാക്കോ ബോബന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തി.