രാജീവ് മേനോന്‍ 19വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനത്തിലേക്ക് തിരിച്ചു വരുന്ന ചിത്രം സര്‍വ്വം താളമയം. ജിവി പ്രകാശ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. സംഗീതത്തിന് പ്രാധാന്യമേറെയുള്ള സിനിമയില്‍ സംഗീതം ഏ ആര്‍ റഹ്മാന്റേതാണ്. ഒരു ക്രിസ്ത്യന്‍ യുവാവിന്റെ സംഗീതയാത്രയാണ് സിനിമ. മൃദംഗം റിപ്പയര്‍ ചെയ്യുന്ന ആളാണ് നായകന്‍, അദ്ദേഹത്തിന് കര്‍ണ്ണാടിക് സംഗീതത്തോടുള്ള ഇഷ്ടവും അത് പഠിച്ചെടുക്കുന്നതിനുള്ള പരിശ്രമങ്ങളുമാണ് സിനിമ.
കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ ആയിരുന്നു രാജീവ് മേനോന്റെ അവസാനസംവിധാനം ചെയ്ത സിനിമ. ഐശ്വര്യ റായ് ബച്ചന്‍, തബു, അജിത്ത്,അബ്ബാസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം, ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അപര്‍ണ്ണ ബാലമുരളി, നെടുമുടി വേണു, കുമാരവേല്‍ ആതിര പാണ്ഡിലക്ഷ്മി, സുമേഷ് എന്നിവരും ചിത്രത്തിലെത്തുന്നു. മൈന്‍ഡ് സ്‌ക്രീന്‍ സിനിമാസിന്‍രെ ബാനറില്‍ ലത ചിത്രം നിര്‍മ്മിക്കുന്നു.രവി യാദവ് സിനിമാറ്റോഗ്രാഫി, അന്തോണി എഡിറ്റിംഗും ചെയ്യുന്നു.
ചിത്രം ഫെബ്രുവരി 1ന് തിയേറ്ററുകളിലേക്കെത്തുകയാണ്.