നസ്ലേന്‍, മമിത ചിത്രം ഗിരീഷ്‌ എഡി ഒരുക്കുന്ന പ്രേമലു മോഷന്‍ പോസ്‌റ്റര്‍

NewsDesk
നസ്ലേന്‍, മമിത ചിത്രം ഗിരീഷ്‌ എഡി ഒരുക്കുന്ന പ്രേമലു മോഷന്‍ പോസ്‌റ്റര്‍

ഭാവന സ്‌റ്റുഡിയോ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം ഗിരീഷ്‌ എഡി സംവിധാനം ചെയ്യുന്നു. പ്രേമലു എന്ന സിനിമയില്‍ നസ്ലേന്‍, മമിത ബിജു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു.

ചാര്‍മിനാറിന്‌ മുമ്പില്‍ നില്‍ക്കുന്ന താരങ്ങളാണ്‌ പോസ്‌റ്ററില്‍. ഗിരീഷിന്റെ മൂന്നാമത്തെ സിനിമയാണിത്‌. നസ്ലേനും മമിതയും ഇദ്ദേഹത്തിന്റെ മുന്‍സിനിമ സൂപ്പര്‍ ശരണ്യയുടെ ഭാഗമായിരുന്നു.

റൊമാന്റിക്‌ കോമഡി എന്റര്‍ടെയ്‌നര്‍ സിനിമയുടെ തിരക്കഥ ഗിരീഷ്‌ കിരണ്‍ ജോസിയുമായി ചേര്‍ന്നൊരുക്കിയിരിക്കുന്നു. അജ്‌മല്‍ സാബു ഛായാഗ്രഹണം, ആകാശ്‌ ജോസഫ്‌ വര്‍ഗ്ഗീസ്‌ എഡിറ്റിംഗ്‌, വിഷ്‌ണു വിജയ്‌ സംഗീതം എന്നിവരാണ്‌ അണിയറയില്‍.

ഗിരീഷ്‌ എഡി പുതിയ സിനിമ അയാം കാതലന്‍ ജോലിയിലുമാണിപ്പോള്‍. നസ്ലേനും ചിത്രത്തിലുണ്ട്‌. ഫാമിലി എന്റര്‍ടെയ്‌നറും ത്രില്ലറുമാണ്‌ സിനിമ. സജിന്‍ ചെറുകയില്‍ തിരക്കഥ ഒരുക്കുന്ന സിനിമ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ സ്റ്റേജിലാണ്‌.

Premalu - Girish AD's next with Naslen and Mamitha Biju

RECOMMENDED FOR YOU:

no relative items