അമ്പതുകളിലും അറുപതുകളിലും സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടി സാവിത്രിയുടെ കഥ നാഗ് അശ്വിന് സിനിമയാക്കുന്നുവെന്ന വാര്‍ത്ത മുമ്പെ വന്നിരുന്നതാണ്. ഈ മാസം റിലീസ് ചെയ്യുമെന്ന് കരുതുന്ന സിനിമ വിഎഫ്എക്സ് വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാനുള്ളതിനാല്‍ നീട്ടി വച്ചിരിക്കുകയാണ്.
ഇപ്പോള്‍ മഹാനടി എന്ന സിനിമയില്‍ കീര്‍ത്തി സുരേഷ് സാവിത്രിയായും ദുല്‍ഖര്‍ സല്മാന് ജെമിനി ഗണേശനേയും അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. പോസ്റ്ററില്‍ രണ്ടുപേരും പഴയ താരങ്ങളായി മാറിയിരിക്കുന്നുവെന്ന് തീര്‍ച്ച. എന്നാല്‍ പോസ്റ്റര്‍ സിനിമയില്‍ നിന്നുമുള്ളതാണോ ഫാന്‍സുകാര്‍ ഉണ്ടാക്കിയെടുത്തതാണോ എന്ന് തീര്‍ച്ചയില്ല.
ഒരുപാടു നടിമാരില്‍ നിന്നും അവസാനം ഐക്കോണിക് താരം സാവിത്രിയെ അവതരിപ്പിക്കാന്‍ കീര്‍ത്തി സുരേഷിനെ തിരഞ്ഞെടുക്കുകയായിരുന്നു സംവിധായകന് നാഗ് അശ്വിന്. സാവിത്രി സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും പ്രശസ്തയായിരുന്നതിനാല് തന്നെ ഒരേ സമയം വിവിധ ഭാഷകളില്‍ സിനിമ ഇറക്കാനായി തീരുമാനിച്ചിരിക്കുകയാണ് അണിയറക്കാര്‍.
താരപുത്രിയായ കീര്‍ത്തി സുരേഷ് പ്രിയദര്ശന് ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറി. ദിലീപ് ചിത്രം റിംഗ് മാസ്റ്ററിനു ശേഷം അന്യഭാഷകളിലേക്ക് ചേക്കേറിയ താരം തമിഴിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു. വിക്രം നായകനായെത്തുന്ന സാമി 2വിലും കീര്‍ത്തിയാണ് നായികാവേഷം ചെയ്യുന്നത്. ദുല്‍ഖറിന്റേതായി ഒരുപാടു ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
വിജയശാന്തി മൂവീസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.സാമന്ത അക്കിനേനി, വിജയ് ദേവരക്കൊണ്ട, നാഗ ചൈതന്യ, പ്രകാശ് രാജ്, മോഹന്‍ ബാബു എന്നിവരും സിനിമയുടെ ഭാഗമാകുന്നു.