27വര്‍ഷങ്ങള്‍ക്കിപ്പുറം കെജെ യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും ഒരുമിച്ചു പാടുന്നു. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ദ്വിഭാഷ ചിത്രത്തിനുവേണ്ടിയാണ് ഇരുവരും പാടുന്നത്. അവസാനമായി ഇവര്‍ ഒന്നിച്ചത് 1991ല്‍ പുറത്തിറങ്ങിയ രജനീകാന്തും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ദളപതിയിലെ കാട്ടുകുയിലെ എന്നു തുടങ്ങുന്ന ഹിറ്റ് ഗാനമായിരുന്നു.
അയ്യാ സാമി എന്ന പുതിയ ഗാനം എംഎ നിഷാദ് സംവിധാനം ചെയ്യുന്ന കിണര്‍ എന്നതിലാണ്. ചിത്രം കേരളത്തിന്റേയും തമിഴ്‌നാടിന്റേയും അതിര്‍ത്തിയിലെ വെള്ളക്ഷാമത്തെ പറ്റിയുള്ളതാണ്. ചൊവ്വാഴ്ച ഫെബ്രുവരി 6ന് വീഡിയോ ഗാനം റിലീസ് ചെയ്തു. ഗാനത്തിലെ മലയാളം ഭാഗം യേശുദാസും തമിഴ് വരികള്‍ എസ്പി ബാലസുബ്രഹ്മണ്യവും ആലപിച്ചിരിക്കുന്നു. ബികെ ഹരിനാരായണനും പളനി ഭാരതിയും ചേര്‍ന്നാണ് ഗാനം രചിച്ചിരിക്കുന്നത്.
തമിഴില്‍ ചിത്രം കേനി എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്.ജയപ്രദ, രേവതി,പശുപതി, പാര്‍ത്ഥിപന്‍, അര്‍ച്ചന, നാസര്‍, പാര്‍വ്വതി നമ്പ്യാര്‍, രഞ്ജി പണിക്കര്‍, ജോയ് മാത്യു, അനു ഹാസന്‍ എന്നിവരെല്ലാം ചിത്രത്തിലുണ്ട്. എം ജയചന്ദ്രന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
സംവിധായകന്‍ നിഷാദ് പറഞ്ഞത് കിണര്‍ എന്ന ചിത്രം നമ്മളെല്ലാം ഇന്നഭിമുഖീകരിക്കുന്ന വെള്ളക്ഷാമത്തെ പ്രതിനിധീകരിക്കുന്നതാണ്. ജയപ്രദ വീട്ടമ്മയായും രേവതി തിരുനെല്‍വേലി കളക്ടറായുമാണെത്തുന്നത്.