ഇളയരാജയും മക്കളും സിനിമയില്‍ ഒന്നിക്കുന്നു

NewsDesk
ഇളയരാജയും മക്കളും സിനിമയില്‍ ഒന്നിക്കുന്നു

ആദ്യമായി ഇളയരാജയും മക്കളായ കാര്‍ത്തിക് രാജ, യുവാന്‍ ശങ്കര്‍ രാജ തുടങ്ങിയവരും ഒരുമിച്ച് സംഗീതം ഒരുക്കുന്നു. വിജയ് സേതുപതിയുടെ മാമനിതന്‍ എന്ന സിനിമയ്ക്കാണ് സംഗീതം ഒരുക്കുന്നത്. നേഷണല്‍ അവാര്‍ഡ് ജേതാവ് സീനു രാമസ്വാമിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

പത്മവിഭൂഷണ്‍ സ്വന്തമാക്കിയതിനുപിന്നാലെ തന്നെ മകന്‍ യുവാന്‍ ട്വിറ്ററിലൂടെ ഈ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു. മാമനിതന്‍ തിരക്കഥ വളരെയിഷ്ടപ്പെട്ടതിനാല്‍ യുവാന്‍ തന്നെ മുന്‍കൈ എടുത്താണ് ഇത്തരമൊരു കാര്യം നടത്തിയിരിക്കുന്നതെന്ന് സംവിധായകന്‍. 


ബാക്കി താരങ്ങളെയൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. സീനു രാമസ്വാമി ഇപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണേ കലൈമാനെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. ഉദയനിധിയും തമന്നയുമാണ് ചിത്രത്തില്‍. ഈ സിനിമയ്ക്ക് ശേഷം മാമനിതന്‍ തുടങ്ങാനാണ് തീരുമാനം. സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
 

Ilayaraja and sons to compose music together

RECOMMENDED FOR YOU: