ഹരിശ്രീ അശോകന്‍ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ഒരുക്കി കൊണ്ട് സംവിധാനരംഗത്തേക്ക് കടക്കുകയാണ്. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തു. പോസ്റ്ററില്‍ രാഹുല്‍ മാധവ്, ദീപക് പാറമ്പോല്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, ബിജുക്കുട്ടന്‍, സലീംകുമാര്‍ എന്നിവരെല്ലാമുണ്ട്.
ഇവരെ കൂടാതെ മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, നന്ദു, ജാഫര്‍ ഇടുക്കി, ടിനി ടോം എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം സുരഭി സന്തോഷ്, വരത്തന്‍ ഫെയിം നമിത, കുഞ്ചന്‍. ബൈജു എന്നിവരുമുണ്ട്.
സിനിമയുടെ പേരും പോസ്റ്ററും സൂചിപ്പിക്കുന്നത് ചിത്രം മുഴുനീളകോമഡി എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ്. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്ത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സെപ്തംബര്‍ 10ന് എറണാകുളത്തെ വിവിധ ഭാഗങ്ങളിലായി ചിത്രീകരണം ആരംഭിച്ചു. മിമിക്രിക്കാരനായി കരിയര്‍ ആരംഭിച്ച ഹരിശ്രീ അശോകന്‍ ഇതിനോടകം 100ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ മകന്‍ അര്‍ജ്ജുന്‍ അശോകന്‍ സൗബിന്‍ ഷഹീര്‍ ഒരുക്കിയ പറവ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയിരുന്നു.