ദുല്‍ഖര്‍ ചിത്രം കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാവും

NewsDesk
ദുല്‍ഖര്‍ ചിത്രം കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാവും

ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ അന്യഭാഷചിത്രങ്ങളുമായി തിരക്കിലാണ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് താരം ഉടന്‍ തന്നെ മലയാളത്തിലേക്ക് തിരികെ എത്തുന്നുവെന്നാണ്. താരത്തിന്റെ അടുത്ത മലയാള ചിത്രം ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു.


എന്നാല്‍ ചിത്രത്തിന്റെ ഷെഡ്യൂളും അഭിനേതാക്കളേയും ഇതുവരേയും തീരുമാനിച്ചിട്ടില്ല. ദുല്‍ഖര്‍ ഇപ്പോള്‍ ദില്ലിയില്‍ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ്.തുടര്‍ന്ന് ഒരു അവാര്‍ഡ് ഷോയുമായി ബന്ധപ്പെട്ട് യുഎസിലേക്ക് പോകും. 

ദുല്‍ഖര്‍ ഒരു ബോളിവുഡ് ചിത്രത്തിലും എത്തുന്നുണ്ട്, ദ സോയ ഫാക്ടര്‍. സോനം കപൂറിനൊപ്പമാണ്. ഹിന്ദി സിനിമയുടെ ഷെഡ്യൂള്‍ അനുസരിച്ച് മലയാളം സിനിമയുടെ ഡേറ്റ് തീരുമാനിക്കുകയുള്ളൂ.

Dulqar's Tamil cinema Kannum kannum kollai adithal to wrap up by mid june

RECOMMENDED FOR YOU: