ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ നിന്നും നീണ്ട ഒരു ഇടവേളയിലായിരുന്നു. മറ്റുഭാഷ ചിത്രങ്ങളില്‍ തിരക്കിലായിരുന്നു താരം. താരം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ഇപ്പോള്‍ ഒരുപിടി നല്ല ചിത്രങ്ങളുമായി.ബിസി നൗഫല്‍ ചിത്രം, ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന സുകുമാരന്‍ കുറുപ്പ് എന്നിവ ലിസ്റ്റിലുണ്ട്.
ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്റെ അടുത്ത ചിത്രത്തിലും ദുല്‍ഖര്‍ സല്‍മാന്‍ ആണ് നായകനാകുന്നത്. അടുത്ത വര്‍ഷം മാത്രമേ ചിത്രീകരണം തുടങ്ങു.
ദുല്‍ഖറിന് ബോളിവുഡ് ചിത്രം ദ സോയ ഫാക്ടര്‍ പൂര്‍ത്തിയാക്കാനുമുണ്ട്. സോനം കപൂര്‍ ആണ് പ്രധാന വേഷത്തില്‍. തമിഴ് ചിത്രം വാന്‍ ദുല്‍ഖറിന്റെതായുണ്ട്. ബോളിവുഡിലെ ദുല്‍ഖറിന്റെ അരങ്ങേറ്റചിത്രം കാരവാന്‍ ആഗസ്റ്റില്‍ തിയേറ്ററുകളിലേക്കെത്തുകയാണ്.