മഹേഷിന്റെ പ്രതികാരം സംവിധായകന് ദിലീഷ് പോത്തന് ഫഹദിനേയും ഷോന് നിഗമിനേയും പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ തന്റെ അടുത്ത ചിത്രം ഒരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
എന്നാല്‍ റൂമറുകളോട് ദിലീഷ് പ്രതികരിച്ചത് കുമ്പളങി നൈറ്റ്സ് എന്ന ചിത്രം പ്ലാന്‍ ചെയ്തിട്ടില്ല എന്നാണ്. ചിത്രം ഒരുക്കുന്നത് തന്റെ അസോസിയേറ്റ് ആയ മധു സി നാരായണന് ആണ്. ശ്യാം തന്നെയാണ് സ്ക്രിപ്റ്റ്. സിനിമ നിര്‍മ്മിക്കുന്നത് ഫഹദ്, ശ്യാം, ഞാനും ചേര്‍ന്നാണെന്ന് ദിലീഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
തന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി ഇപ്പോഴും താന്‍ കഥ തിരയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ അവസാനചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടേയും നോവല്‍ തീമും പറയുന്ന രീതിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.