ദിലീപിന്റെ രാമലീല വിജയത്തോടെ മുന്നേറികൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അടുത്ത ബിഗ് റിലീസ് രതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാരസംഭവമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം ആദ്യം താരം സിനിമയുടെ ചെന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. ദുബായിലേക്ക് തിരിക്കും മുമ്പെ പൂര്‍ത്തിയാക്കി.
ഇപ്പോള്‍ ചൈന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം സംവിധായകന്‍ അറിയിച്ചു.തേനിയില്‍ ഒരു ഷെഡ്യൂള്‍ കൂടി ബാക്കിയുണ്ട്. അടുത്ത ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.
സിനിമയില്‍ പ്രധാനവേഷത്തില്‍ തമിഴ് നടന്‍ സിദ്ധാര്‍ത്ഥും എത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് അദ്ദേഹത്തിന്റെ 99% ഭാഗവും പൂര്‍ത്തിയാക്കിയതാണ്. ഒരു ദിവസത്തെ ഷൂട്ടിംഗ് കൂടിയേ അദ്ദേഹത്തിനുള്ളൂ. വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചുകൊണ്ട് രതീഷ് പറഞ്ഞു.