മലയാളസിനിമയിലെ ജനകീയമാക്കിയ സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ 31ാമത്തെ മരണവാര്‍ഷികമാണ് മെയ് 31ന്. വിദ്യാര്‍ത്ഥികളെ ഇതിലേ ഇതിലേ, അഗ്രഹാരത്തിലെ കഴുത, അമ്മ അറിയാന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകള്‍ വളരെ പ്രശസ്തമായിരുന്നു.
ജേര്‍ണലിസ്റ്റ് പ്രേം ചന്ദും അദ്ദേഹത്തിന്റെ ഭാര്യ ദീദി ദാമോദരനും ചേര്‍ന്ന് ജോണിന്റെ ജീവിതകഥയുമായി എത്തുകയാണ് ഈ മരണവാര്‍ഷികദിനത്തില്‍.
ജോണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2018ല്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റഎ ട്രയിലര്‍ റസൂല്‍ പൂക്കുട്ടി മെയ് 31ന് റിലീസ് ചെയ്യും. കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്റെ അടുത്ത സുഹൃത്തുക്കളുടേയും സഹോദരി ശാന്തയുടേയും നറേഷനൊപ്പമാണ് സിനിമയുടെ കഥ പറയുന്നത്.