ബാഹുബലി - 2 ദ കണ്‍ക്ലൂഷന്‍ 6500 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും

NewsDesk
ബാഹുബലി - 2 ദ കണ്‍ക്ലൂഷന്‍ 6500 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും

രണ്ടു വര്‍ഷമായുള്ള ആരാധകരുടെ കാത്തിരിപ്പ് ഏതാണ്ട് അവസാനിക്കാറായിരിക്കുന്നു. ആദ്യത്തെ ഭാഗം അവസാനിപ്പിച്ച് എന്തിന് കട്ടപ്പ ബാഹുബലിയെ കൊന്നു എന്നതിന്റെ ഉത്തരം അറിയാന്‍ ഇനി ഒരു മാസം കൂടി കാത്തിരുന്നാല്‍ മതി. അവസാനമായി റിലീസ് ചെയ്ത സിനിമയുടെ ട്രയിലറിന്‍ വമ്പിച്ച വരവേല്‍പായിരുന്നു ലഭിച്ചത്. സിനിമ 6500 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍.

ട്രെയിലര്‍ പോലെ തന്നെ ടിക്കറ്റ് വില്പനയിലും ചിത്രം ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.  രണ്ടാം ഭാഗത്തിന്റെ ട്രയിലര്‍ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്ത് യൂട്യൂബില്‍ വൈറലായിരുന്നു. ഇതിന്റെ ഹിന്ദി വേര്‍ഷന്‍ മാത്രം 34മില്യണ്‍ ആളുകളാണ് കണ്ടത്. 

പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗുപതി, തമന്ന ഭാട്ടിയ, രമ്യാ കൃഷ്ണന്‍, സത്യരാജ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ ഹിന്ദി പതിപ്പ് കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ സംവിധായകന്‍ രാജമൗലി കരണ്‍ജോഹറിന് ട്രയിലര്‍ റിലീസിംഗ് ചടങ്ങില്‍ ഒരു വാള്‍ സമ്മാനമായി നല്‍കിയിരുന്നു. 

ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും.
 

Bahubali 2 the conclusion will release on 6500 screens

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE