ആസിഫ് അലി തന്റെ അടുത്ത ചിത്രം കക്ഷി അമ്മിണിപിള്ളയില്‍ ഒരു വക്കീലായെത്തുന്നു. ബിന്‍ജിത്ത് എന്ന പുതുമുഖസംവിധായാകന്റേതാണ് സിനിമ.നായികയാകുന്നത് പുതുമുഖമായിരിക്കും.
ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞിരിക്കുന്നത്, യഥാര്‍ത്ഥ ജീവിതത്തില്‍ ആവാന്‍ കഴിയാത്ത ഒരുപാടു വ്യത്യസ്ത റോളുകളില്‍ എത്താമെന്നതാണ് നടനാവുന്നതിന്റെ ഭാഗ്യം.
വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തനിക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നുവെന്നും അത് യാഥാര്‍ത്ഥ്യമാവുകയാണെന്നും അദ്ദേഹം കുറിച്ചു. സാറാ ഫിലിംസിന്റെ ബാനറില്‍ ഡിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രംമാണിത്. ഒ.പി.160/18 കക്ഷി: അമ്മിണി പിണ്ണ(എസ്‌ഐസി).