30 മിനിറ്റുകൊണ്ട് തയ്യാറാക്കാവുന്ന ക്രീമി, സോസി ഇറ്റാലിയന്‍ റെസിപ്പിയാണിത്. ഇറ്റാലിയന്‍ ഹെര്‍ബ്‌സിനൊപ്പം റെഡ് ചില്ലി ഫ്‌ലേക്ക്‌സ് ചേര്‍ക്കാം.
പച്ചക്കറികള്‍ കഴിക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് പച്ചക്കറി നല്‍കാന്‍ നല്ലൊരു മാര്‍ഗ്ഗം കൂടിയാണിത്. ഉപയോഗിക്കുന്ന പാസ്‌ത മാറ്റിയോ പച്ചക്കറികള്‍ മാറ്റിയോ വെറൈറ്റി പരീക്ഷണങ്ങളുമാവാം.
ഈ റെസിപ്പിയുടെ നട്ടെല്ല് വൈറ്റ് സോസ് ആണ്. വെണ്ണയും മൈദയും ചേര്‍ത്ത് കട്ടിയാക്കിയെടുക്കുന്നു. ഫ്രഷ് ആയതോ ഡ്രൈ ഹെര്‍ബ്‌സോ ഉപയോഗിക്കാം.ം ഒറിഗാനോ, ബേസില്‍ തൈമെ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്നത്. കാരറ്റ്, പീസ് , ബ്രോക്കോളി, കോണ്‍, ക്യാപ്‌സികം എന്നിവയെല്ലാം കളറിനും ന്യൂട്രീഷന്‍ വാല്യു കൂട്ടാനും ഉപയോഗപ്പെടുത്താം.
ആവശ്യമുള്ള സാധനങ്ങള്‍
1 കപ്പ് പാസ്‌ത(മാകറോണി)
1 1/2 കപ്പ് പാല്‍
2 ടേബിള് സ്‌പൂണ്‍ വെണ്ണ + 1/2 ടേബിള്‍സ്‌പൂണ്‍ ഓയില്‍ അല്ലെങ്കില്‍ വെണ്ണ (പച്ചക്കറി വഴറ്റുന്നതിന്)
1/4 കപ്പ് ഹെവി ക്രീം അല്ലെങ്കില്‍ 2 മുതല്‍ 3 ടേബിള്‍ സ്‌പൂണ്‍ ചീസ്
11/2 ടേബിള്‍ സ്‌പൂണ്‍ മൈദ
കാല്‍ ടീസ്‌പൂണ്‍ കുരുമുളക് പൊടി
2 വെളുത്തുള്ളി അല്ലി
അര ടീസ്‌പൂണ്‍ ഒറിഗാനോ
ഉപ്പ് ആവശ്യത്തിന്
അര ടീസ്‌പൂണ്‍ റെഡ് ചില്ലി ഫ്‌ലേക്‌സ്
1 അല്ലെങ്കില്‍ 1കാല്‍ കപ്പ് മിക്‌സഡ് പച്ചക്കറികളും ആവശ്യമാണ്. എല്ലാ പച്ചക്കറികളും കാല്‍ കപ്പ് വീതമെടുക്കാം.
തയ്യാറാക്കുന്ന വിധം
ആദ്യ്‌ം വേണ്ടത് പാസ്‌ത വേവിച്ചെടുക്കുകയാണ്. ഇതിനായി നാല് കപ്പ് വെള്ളം തിളയ്‌ക്കുന്ന വെള്ളത്തിലേക്ക് പാസ്‌തയും കാല്‍ ടീസ്‌പൂണ്‍ ഉപ്പും ചേര്‍ക്കാം.
പാസ്‌ത വേവും വരെ ചെറിയ ചൂടില്‍ വയ്‌ക്കാം. പാസ്‌ത വേവിച്ച വെള്ള് കാല്‍ കപ്പ് മാറ്റി വയ്‌ക്കാം. ബാക്കി പാസ്‌ത അരിച്ചെടുത്ത് മാറ്റി വയ്‌ക്കാം
ഒരു പാന്‍ അടുപ്പത്ത് വെച്ച് അര ടേബിള്‍സ്‌പൂണ്‍ ഓയിലോ വെണ്ണയോ ചേര്‍ക്കാം.ഇതിലേക്ക് വെജിറ്റബിള്‍സ് ചേര്‍ത്ത് നല്ല ചൂടില്‍ ചെറുതായി ക്രഞ്ചി ആകും വരെ വഴറ്റിയെടുക്കാം. 5- 6 മിനിറ്റിന്ന ശേഷം മാറ്റി വയക്കാം.
ഈ പാനിലേക്ക് 2 ടേബിള്‍സ്‌പൂണ്‍ വെണ്ണ ചേര്‍്‌കുക. ചെറുതായി നുറുക്കിയെടുത്ത വെളുത്തുള്ളി ചേര്‍ത്ത് വഴറ്റാം. 30 - 40 സെക്കന്റ് വഴറ്റിയ ശേഷം ഇതിലേക്ക് മൈദ ചേര്‍ക്കാം. മൈദയുടെ പച്ച മണ്‌ം മാറും വരെ ഇളക്കാം. കരിഞ്ഞു പോകരുത്. വളരെ കുറഞ്ഞ അളവായതിനാല്‍ കട്ട കെട്ടാനിടയുണ്ട്. പ്രശ്‌നമില്ല. സ്റ്റൗ ഓഫാക്കി ഇതിലേക്ക് മെല്ല അര കപ്പ് പാല്‍ ചേര്‍ക്കാം. മൈദ കട്ടകെട്ടിയതെല്ലാം പതിയെ ഇളക്കി ഉടയ്‌ക്കാം.
ബാക്കി പാല്‍ കൂടി ചേര്‍ത്ത് നല്ല ക്രീമി ആകും വരെ ഇളക്കാം. സ്റ്റൗ ഓണാക്കി മീഡിയം ചൂടില്‍ വൈറ്റ് സോസ് കട്ടിയാകും വരെ ഇളക്കാം. ഇതിലേക്ക് ഹെവി ക്രീമോ ചീസോ ചേര്‍ത്തിളക്കാം.
സ്‌പൂണിന്റെ ബാക്ക്‌സൈഡില്‍ പറ്റിയിരിക്കും വിധമായാല്‍ വൈറ്റ് സോസ് റെഡ് ആണ്. പ്‌ച്ചക്കറികളും പാസ്‌തയും ചേര്‍ത്തിളക്കാം, കുരുമുളക്, ഒറിഗാനോ, ചില്ലി ഫ്‌ലേക്ക്‌സ് എന്നിവ ചേര്‍ക്കാം. സോസ് വല്ലാതെ കട്ടിയുള്ളതാവുകയാണെങ്കില്‍ മാറ്റി വച്ച പാസ്‌ത സ്റ്റോക്കില്‍ നിന്നും 2ടേബിള്‍സ്‌പൂണ്‍ ചേര്‍ക്കാം. ഒറിഗാനോയും ചില്ലി ഫ്‌ലേക്‌സും ചേര്‍ത്ത് അലങ്കരിച്ച് ഉപയോഗിക്കാം.