ഡ്രീം കേക്ക്‌ തയ്യാറാക്കാം, എളുപ്പത്തില്‍

NewsDesk
ഡ്രീം കേക്ക്‌ തയ്യാറാക്കാം, എളുപ്പത്തില്‍

ഡ്രീം കേക്ക്‌ അല്ലെങ്കില്‍ ടോര്‍ട്ടെ കേക്ക്‌ എന്നൊക്കെ അറിയപ്പെടുന്ന കേക്കിന്റെ രുചി പറഞ്ഞറിയിക്കാനാവാത്തതാണ്‌. ഏറ്റവും താഴെ ചോക്കളേറ്റ്‌ സിറപ്പ്‌ കേക്ക്‌ ലെയറും അതിന്‌ മുകളിലായി ഡാര്‍ക്ക്‌ ചോക്ലേറ്റ്‌ ഗനാചെയും, ചോക്ലേറ്റ്‌ കസ്‌റ്റാര്‍ഡ്‌, ചോക്ലേറ്റ്‌ ഹാര്‍ഡ്‌ ലെയറുമെല്ലാം അടങ്ങിയതാണ്‌ ഈ കേക്ക്‌. മൂടിയുള്ള കേക്ക്‌ ടിനിലാണ്‌ ഈ കേക്ക്‌ സെറ്റ്‌ ചെയ്യുന്നത്‌.

ടിന്‍ കേക്ക്‌ അല്ലെങ്കില്‍ ഡ്രീം കേക്ക്‌ ഫിലിപ്പൈന്‍സിലാണ്‌ ആദ്യമുണ്ടായത്‌. ടിനില്‍ സെറ്റ്‌ ചെയ്യുന്നതിനാല്‍ തന്നെ കേക്ക്‌ വില്‍ക്കുന്നതിനും മറ്റും വളരെ എളുപ്പമാണ്‌.

കേക്ക്‌ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഏറ്റവും നല്ല ക്വാളിറ്റിയിലുള്ള ചോക്ലേറ്റ്‌ തന്നെ ഉപയോഗിക്കണം. 7ഇഞ്ച്‌ വ്യാസവും 2 ഇഞ്ച്‌ ഉയരവുമുള്ള ടിനാണ്‌ നല്ലത്‌. കേക്ക്‌ ടിനിന്റെ മുകളില്‍ വരെ നില്‍ക്കും.

പാലും ചോക്ലേറ്റും പറഞ്ഞിരിക്കുന്ന അളവില്‍ തന്നെ ഉപയോഗിക്കാം.
 

തയ്യാറാക്കാന്‍ ആവശ്യമുള്ളവ

കേക്കിന്‌

മൈദ, ബേക്കിംഗ്‌ പൗഡര്‍, ബേക്കിംഗ്‌ സോഡ, കോക്കോ പൗഡര്‍, സൂപ്പര്‍ ഫൈന്‍ ഷുഗര്‍, വെണ്ണ, 1 മുട്ട, തൈര്‌,വാനില എസന്‍സ്‌

ഡ്രൈ ആയിട്ടുള്ളവയെല്ലാം മിക്‌സ്‌ ചെയ്‌ത്‌ അരിച്ചെടുക്കാം. മുട്ടയും പഞ്ചസാരയും തൈരും വെണ്ണയും അടിച്ച്‌ പതപ്പിച്ച്‌ എടുത്തുവച്ചതിലേക്ക്‌ അരിച്ചെടുത്ത പൊടികള്‍ കുറച്ചു കുറച്ചായി മിക്‌സ്‌ ചെയ്‌തെടുക്കാം. ഈ ബാറ്റര്‍ കേക്ക്‌ ടിനിലേക്ക്‌ ഒഴിച്ച്‌ കേക്ക്‌ ബേക്ക്‌ ചെയ്‌തെടുക്കാം.
 

പുഡിംഗ്‌

രണ്ട്‌ കപ്പ്‌ പാല്‍, രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ കസ്റ്റാര്‍ഡ്‌ പൗഡര്‍ അല്‌പം പാലില്‍ മിക്‌സ്‌ ചെയ്‌തത്‌. കാല്‍ കപ്പ്‌ പഞ്ചസാര, 100 ഗ്രാം ഡാര്‍ക്ക്‌ ചോക്ലേറ്റ്‌ ഉരുക്കിയത്‌, അര ടീസ്‌പൂണ്‍ വാനില എസന്‍സ്‌.

ഇവയെല്ലാം മിക്‌സ്‌ ചെയ്‌ത്‌ പുഡിംഗ്‌ പരുവത്തില്‍ കുക്ക്‌ ചെയ്‌തെടുക്കാം.
 

ചോക്ലേറ്റ്‌ ലെയര്‍

ചോക്ലേറ്റ്‌ ഉരു്‌ക്കി എടുക്കുക.

ആദ്യത്തെ ലെയറുകളെല്ലാം സെറ്റ്‌ ചെയ്‌തെടുത്ത ശേഷം ചോക്ലേറ്റ്‌ ഉരുക്കി അതിന്‌ു മുകളില്‍ ഒഴിച്ച്‌ സെറ്റ്‌ ചെയ്‌തെടുക്കാം.
 

സെറ്റ്‌ ചെയ്യുന്നത്‌

ആദ്യമായി സെറ്റ്‌ ചെയ്യുന്ന പാത്രത്തില്‍ കേക്ക്‌ വയ്‌ക്കുക. അത്‌ നന്നായി ഷുഗര്‍ സിറപ്പോ മില്‍ക്ക്‌ സിറപ്പോ ഉപയോഗിച്ച്‌ വെറ്റ്‌ ചെയ്‌തെടുക്കാം. നന്നായി വെറ്റ്‌ ചെയ്‌ത്‌ സോഫ്‌റ്റ്‌ ആക്കിയെടുക്കാം. ഈ ലെയറിന്‌ മുകളിലേക്ക്‌ ചോക്ലേറ്റ്‌ പുഡിംഗ്‌ ലെയര്‍ ഒഴിക്കാം. പുഡിംഗ്‌ ലെയറിനു മുമ്പെ വേണമെങ്കില്‍ വിപ്പിംഗ്‌ ക്രീം ലെയറും സെറ്റ്‌ ചെയ്യാം. പുഡിംഗ്‌ ലെയര്‍ സെറ്റാവാനായി അരമണിക്കൂര്‍ സമയം റഫ്രിജറേറ്റ്‌ ചെയ്യാം.

സെറ്റായ കേക്ക്‌ പുറത്തെടുത്ത്‌ അല്‌പം ചൂടോടെയുള്ള മെല്‍റ്റഡ്‌ ചോക്ലേറ്റ്‌ അതിന്‌ മുകളിലേക്ക്‌ ഒഴിക്കാം. ഈ ലെയര്‍ സെറ്റാവാന്‍ മാറ്റിവയ്‌ക്കാം. ഇത്‌ റൂം ടെംപറേച്ചറില്‍ തന്നെ സെറ്റാവും അതിന്‌ ശേഷം മുകളില്‍ അലപ്‌ം കോക്കോ പൗഡര്‍ വിതറാം.
 

dream cake receipe

RECOMMENDED FOR YOU:

no relative items