റാ​ഗി മാൾട്ട് അഥവാ മുത്താറി പായസം തയ്യാറാക്കാം

NewsDesk
റാ​ഗി മാൾട്ട് അഥവാ മുത്താറി പായസം തയ്യാറാക്കാം

റാ​ഗി മാൾട്ട് ന്യൂട്രീഷ്യൻ സമ്പുഷ്ടമായ ഒരു പാനീയമാണ്. മുത്താറി പൊടി, വെള്ളം , പാൽ എന്നിവ ചേർത്ത് തയ്യാറാക്കാം. റാ​ഗി റവ എന്നും അറിയപ്പെടുന്ന മുത്താറി ആരോ​ഗ്യപരവും സ്വാദിഷ്ടവുമാണ്. സൗത്ത് ഇന്ത്യയിൽ പ്രഭാതഭക്ഷണമായും ലഘുഭക്ഷണമായുമെല്ലാം മുത്താറി പലഹാരങ്ങൾ തയ്യാറാക്കുന്നു. പത്ത് മിനിറ്റിനുള്ളിൽ എങ്ങനെ രുചികരമായ മുത്താറി പായസം തയ്യാറാക്കാമെന്ന് നോക്കാം.

റാ​ഗി ഇന്ത്യയിൽ പരമ്പരാ​ഗതമായി ഉപയോ​ഗിക്കുന്ന ഒരു ആഹാരമാണ്. ധാന്യവർ​ഗ്​ഗത്തിൽപ്പെടുന്ന മുത്താറി സൗത്ത് ഇന്ത്യയിലാണ് ഉപയോ​ഗിക്കുന്നത്. കന്നഡത്തിൽ റാ​ഗി എന്നും തെലു​ഗിൽ രാ​ഗുലു, കെപ്പൈ എന്ന് തമിഴിലും മലയാളത്തിൽ മുത്താറി, മാർവ ബം​ഗാളി, നേപ്പാളി, നച്ചാനി മറാത്തി, ​ഗുജറാത്തി , മണ്ഡിക ഹിന്ദിയിലും അറിയപ്പെടുന്നു.

ഇന്ത്യൻ വിപണിയിൽ വിവിധതരം മുത്താറി ലഭ്യമാണെങ്കിലും ഫിം​ഗർ മില്ലറ്റ് ആണ് അധികം ഉപയോ​ഗിക്കുന്നത്. വിലയാണ് ഇതിന് പ്രധാന കാരണം. രണ്ടാമത്തെ കാരണം കാൽസ്യം, അയേൺ, വിറ്റാമിൻ ബി1 മുതൽ ബി3 വരെ തുടങ്ങി ഒട്ടേറെ ന്യൂട്രീഷ്യനുകൾ അടങ്ങിയിരിക്കുന്നു. മുത്താറിയിലെ പോഷകം എളുപ്പം ആ​ഗിരണം ചെയ്യപ്പെടുന്നവയാണ്.
 

എങ്ങനെയെല്ലാം ഉപയോ​ഗിക്കാം

മുത്താറി പൊടിച്ച് പൊടിയാണ് പാചകത്തിന് ഉപയോ​ഗിക്കുന്നത്. മാൾട്ട്, പായസം, കുക്കീസ്, ദോശ, ലഡ്ഡു, റൊട്ടി എന്നിവങ്ങനെ വിവിധതരം പലഹാരങ്ങൾ മുത്താറികൊണ്ടുണ്ടാക്കുന്നു. 
 

റാ​ഗി മാൾട്ട്

റാ​ഗി പൊടി വെള്ളത്തിലും പാലിലും വേവിച്ച് എടുക്കുന്ന ഒരു പാനീയമാണ് റാ​ഗി മാൾട്ട്. റാ​ഗി എന്നാൽ മുത്താറിയും മാൾട്ട് എന്നാൽ മുളച്ച ധാന്യവുമാണ്. ആയതിനാൽ റാ​ഗി മാൾട്ട് എന്നാൽ മുളപ്പിച്ച റാ​ഗി പൊടി , വെള്ളവും പാലും ചേർത്ത് വേവിച്ചെടുക്കുന്ന പാനീയമെന്നർത്ഥം.

എന്നിരുന്നാലും ഇത് സാധാരണ കടയിൽ നിന്നും വാങ്ങുന്നതോ വീട്ടിൽ പൊടിച്ചെടുക്കുന്നതോ ആയ മുത്താറി കൊണ്ടും തയ്യാറാക്കാം. കുട്ടികൾക്കും മുത്താറി വളരെ നല്ലതാണ്. സ്ത്രീകൾ മുത്താറി  വീട്ടിൽ തണലിലുണക്കി പൊടിച്ചെടുത്തുപയോ​ഗിക്കുന്നു. മുളപ്പിച്ച റാ​ഗി കൊണ്ടുള്ള റാ​ഗിയാണ് കൂടുതൽ ന്യൂട്രീഷനടങ്ങിയതും എളുപ്പ് ദഹിക്കുന്നതും.
 

എങ്ങനെ തയ്യാറാക്കാം

1. നാല് ടേബിൾസ്പൂൺ മുത്താറി പൊടി ഒരു പാനിലേക്കെടുക്കുക
2. ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർക്കാം. സ്റ്റൗവ് ഇപ്പോൾ ഓണാക്കേണ്ടതില്ല. 
3. കട്ട കൂടാതെ പൊടി വെള്ളത്തിൽ ലയിപ്പിച്ചെടുക്കാം.അതിന് ശേഷം സ്റ്റൗ ഓണാക്കുക. മീഡിയം ഫ്ലെയിമിൽ കട്ട പിടിക്കാതെ ഇളക്കി തിളപ്പിച്ചെടുക്കുക.
4. തുടരെ ഇളക്കി കൊടുക്കാം. മിശ്രിതം കട്ടിയായി കുറുകി വരും. ഈ സമയത്ത് മധുരത്തിന് ശർക്കരയോ പഞ്ചസാരയോ ചേർക്കാം. നന്നായി മിക്സ് ചെയ്ത സ്റ്റൗ ഓഫാക്കാം.
5. ഇറക്കിയ ശേഷം അല്പം പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
6. പാൽ നന്നായി റാ​ഗി മാൾട്ടിൽ‍ യോജിപ്പിച്ച ശേഷം ഡ്രൈ ഫ്രൂട്ട്സോ ആൽമണ്ട് പൗഡറോ ചേർക്കാം. 

ragi malt or ragi porridge- how to make ragi malt

RECOMMENDED FOR YOU:

no relative items