ബേക്കറികളില്‍ നിന്നും വാങ്ങുന്ന വൈറ്റ് ഫോറസ്റ്റ് കേക്ക് അതേ രുചിയില്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കാം. ഓവനിലും ഇല്ലാത്തവര്‍ക്കും ചെയ്‌തെടുക്കാവുന്നതാണ്. ഓവനിലാണെങ്കില്‍ 10മിനിറ്റ് ഓവന്‍ പ്രീഹീറ്റ് ചെയ്ത് വച്ച ശേഷം 35-40മിനിറ്റ് വരെ 160ഡിഗ്രീ സെല്‍ഷ്യസില്‍ ബേക്ക് ചെയ്‌തെടുക്കാം.
പ്രഷര്‍കുക്കറിലാണെങ്കില്‍ അഞ്ച് മിനിറ്റ് പ്രീഹീറ്റ് ചെയ്‌തെടുക്കുക, അടച്ചുവച്ച് വേണം പ്രീഹീറ്റ് ചെയ്യാന്‍. അടിയില്‍ ഉപ്പ് ചേര്‍ത്ത് അതിനുമുകളില്‍ ഒരു തട്ട് വച്ച് വേണം കേക്ക് ബേക്ക് ചെയ്യാന്‍.മുപ്പത് മിനിറ്റ് അടച്ച് വച്ച് നേരിയ ചൂടില്‍ വേണം ബേക്ക് ചെയ്യാന്‍.
ആവശ്യമുള്ള സാധനങ്ങള്‍
മുട്ട 4 എണ്ണം, റൂം ടെമ്പറേച്ചറിലുള്ളത് വേണം ഉപയോഗിക്കാന്‍, അരടീസ്പൂണ്‍ ഉപ്പ്, 1 കപ്പ് മൈദ, 1 കപ്പ് പൊടിച്ച പഞ്ചസാര, ബേക്കിംഗ് സോഡ അര ടീസ്പൂണ്‍, വാനില എസ്സന്‍സ് 2 ടീസ്പൂണ്‍, ഉരുക്കിയ വെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍.
ഇത്രയും ആണ് കേക്ക് തയ്യാറാക്കാന്‍ ആവശ്യമായത്.
കേക്ക് തയ്യാറാക്കാന്‍ ആദ്യം നല്ല വൃത്തിയുള്ള നനവില്ലാത്ത പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ബീറ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരുമിച്ച് ഒഴിക്കാം. അല്ലാത്തവര്‍ മുട്ടയുടെ വെള്ളയും മഞ്ഞയും പ്രത്യേകം പ്രത്യേകം എടുത്ത ശേഷം വെള്ളയിലേക്ക് അല്പം ഉപ്പ് ചേര്‍ത്ത് നന്നായി പതപ്പിച്ചെടുക്കുക. പതഞ്ഞു വന്ന ശേഷം അതിലേക്ക് പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിക്കുക. അവസാനം വാനില എസ്സന്‍സും ചേര്‍ത്ത് അടിക്കുക.
മൈദ, ബേക്കിംഗ് പൗഡര്‍ എന്നിവ നനവില്ലാത്ത ഒരു പാത്രത്തിലേക്ക്് അരിച്ചെടുക്കുക. നന്നായി യോജിപ്പിച്ച ശേഷം മാറ്റി വയ്ക്കാം. മുട്ടയും മഞ്ഞ നന്നായി യോജിപ്പിച്ച് ശേഷം അതും കുറേശ്ശേ മൈദയും വെള്ള പതപ്പിച്ചതിലേക്കിട്ടു കൊടുത്ത് ഫോള്‍ഡ് ചെയ്‌തെടുക്കുക. മുഴുവന്‍ ഫോള്‍ഡ് ചെയ്ത് കഴിഞ്ഞ് വെണ്ണ ചേര്‍ത്ത് ഫോള്‍ഡ്് ചെയ്യുക. കേക്ക് ബാറ്റര്‍ തയ്യാറാക്കി വച്ചിരിക്കുന്ന ടിന്നിലേക്ക് ഒഴിച്ച് ബേക്ക് ചെയ്യാന്‍ വയ്ക്കാം.
കേക്കിനുള്ള മിശ്രിതം അധികമായി ഇളക്കരുത്. കേക്ക് കട്ടിയാകാന്‍ ഇടയാകും.
ഇനി കേക്ക് ഡെക്കറേറ്റ് ചെയ്യാനായി വിപ്പിംഗ് ക്രീം തയ്യാറാക്കാം. അതിനായി ഒന്നര കപ്പ് വിപ്പിംഗ് ക്രീമും കാല്‍കപ്പ് പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് ഹൈ സ്പീഡില്‍ ബീറ്റ് ചെയ്‌തെടുക്കാം. അല്പം കോണ്‍ഫ്‌ലോര്‍ ഇതില്‍ ചേര്‍ത്താല്‍ നല്ല തിക്കായുള്ള ക്രീം ലഭിക്കും. അതിനുശേഷം ക്രീം അരമണിക്കൂര്‍ ഫ്രീസറില്‍ വ്ച്ച ഫ്രീസ് ചെയ്‌തെടുക്കാം.
കേക്ക് തണുത്ത ശേഷം വേണം ടിന്നില്‍ നിന്നും റീമോള്‍ ചെയ്‌തെടുക്കാന്‍. ഡെക്കറേഷനുവേണ്ടി ചെറി സിറപ്പ് തയ്യാറാക്കാം. അരക്കപ്പ് വെള്ളവും രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും കുറച്ച് ചെറിയും ചേര്‍ത്ത് വേവിച്ചെടുക്കുക. 7 -8മിനിറ്റ നേരം വേവിച്ച ശേഷം ചെറി മാത്രമെടുത്ത് അരച്ചെടുക്കുക, അതിനുശേഷം അതിനെ തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ട് ഒന്ന് കൂടി തിളപ്പിച്ചെടുക്കുക.
കേക്കിനെ രണ്ട് ലെയറാക്കി മുറിച്ച് അതിലേക്ക് പഞ്ചസാര ലായനിക്ക് പകരം ചെറി സിറപ്പ് ഒഴിച്ച് കൊടുക്കുക. അതിനു മുകളിലേക്ക് വിപ്പിംഗ് ക്രീം വച്ച് മുകളില്‍ ചെറി വിതറാം. ചെറി സിറപ്പിലെ ചെറി തന്നെ ഉപയോഗിക്കാം. അടുത്ത ലെയര്‍ വച്ച് അതിനു മുകളിലും ചെറി സിറപ്പും വിപ്പിംഗ് ക്രീമും വച്ച് കൊടുക്കാം. ഇഷ്ടമുള്ള രീതിയില്‍ കേക്ക് ഡെക്കറേറ്റ് ചെയ്‌തെടുക്കാം. വെളള ചോക്കലേറ്റ് ആണ് ഡെക്കറേഷന് ഉപയോഗിക്കുക.
കേക്ക് ഒരു ദിവസത്തോളം ഫ്രീസ് ചെയ്ത ശേഷം ഉപയോഗിക്കുന്നതാണ് കൂടുതല്‍ രുചികരം.