കാരമല്‍ ബ്രഡ് പുഡിംഗ് എളുപ്പം തയ്യാറാക്കാം

NewsDesk
കാരമല്‍ ബ്രഡ് പുഡിംഗ് എളുപ്പം തയ്യാറാക്കാം

കുട്ടികള്‍ക്ക് വളരെ ഇഷ്ടമാകുന്ന, എളുപ്പം തയ്യാറാക്കാവുന്ന ഒരു ഡെസേര്‍ട്ട്. മുട്ട ചേര്‍്ത്തും അല്ലാതെയും തയ്യാറാക്കാം.ആവിയില്‍ വേവിച്ചെടുത്താണ് ഈ പുഡിംഗ് തയ്യാറാക്കുന്നത്. 


ആവശ്യമുള്ള സാധനങ്ങള്‍

ബ്രഡ് - 5 കഷ്ണം. സൈഡ് കളഞ്ഞ് മിക്‌സിയിലിട്ട് പൊടിച്ചെടുക്കുക.
പഞ്ചസാര - അരക്കപ്പ്
പാല്‍ - ഒന്നരക്കപ്പ് (ചെറിയ ചൂടുള്ളത്)
വെണ്ണ - 25ഗ്രാം.
വാനില എസ്സന്‍സ് - ആവശ്യത്തിന്
കാരമലൈസ് ചെയ്യാനായി 4 ടീസ്പൂണ്‍ പഞ്ചസാരയും 1 ടീസ്പൂണ്‍ വെള്ളവും ഉപയോഗിക്കാം.


തയ്യാറാക്കുന്ന വിധം

ആദ്യം കാരമലിനാവശ്യമായ പഞ്ചസാര ഒരു പാത്രത്തിലിട്ട് ചൂടാക്കുക. കളര്‍ മാറി തുടങ്ങുമ്പോള്‍ വെള്ളം ചേര്‍ക്കാം. കളര്‍ പാകത്തിനായാല്‍ അടുപ്പ് അണച്ച് നന്നായി ഇളക്കുക. ഈ സോസ് പുഡിംഗ് സെറ്റ് ചെയ്യാനായുള്ള പാത്രത്തിലേക്ക് ഒഴിക്കുക. ഇത് പാത്രത്തിന്റെ എല്ലാ ഭാഗത്തേക്കും ആക്കുക. 

അതിനു ശേഷം ഇളം ചൂടുള്ള പാലിലേക്ക് വെണ്ണ ചേര്‍ക്കുക. അതിനു ശേഷം അതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കിയെടുക്കുക. മധുരം പാകത്തിന് ചേര്‍ക്കാം. ഈ മിക്‌സിലേക്ക് അല്പം വാനില എസ്സന്‍സും ചേര്‍ക്കാം. ഈ പാല്‍ മിശ്രിതം ബ്രഡ് പൊടിച്ചുവച്ചിരിക്കുന്നതിലേക്ക് ചേര്‍്ക്കുക. വേണമെങ്കില്‍ മധുരം നോക്കി മുഴുവന്‍ പാലും ചേര്‍ത്ത് അല്പസമയം മാറ്റി വയ്ക്കാം.

ഏകദേശം 10 മിനിറ്റിനു ശേഷം ഈ മിശ്രിതം കാരമല്‍ ഒഴിച്ചു വ്ച്ച പാത്രത്തിലേക്ക് ഒഴിക്കുക. പാത്രം അടച്ചുവയ്ക്കാനായി അലൂമിനിയം ഫോയില്‍ ഉപയോഗിക്കാം. ഫോയില്‍ ചെയ്ത ശേഷം അതിനു മുകളില്‍ കുറച്ച് ദ്വാരങ്ങള്‍ ഇടാം. ആവി പാത്രത്തില്‍ വച്ച് ഇത് വേവിച്ചെടുക്കാം. മുപ്പതു മിനിറ്റോളം വേണ്ടി വരും പാകമാവാന്‍. ഇടയ്ക്ക് തുറന്നു നോക്കി ആവശ്യമെങ്കില്‍ ആവി പാത്രത്തില്‍ വെള്ളം ചേര്‍ക്കാം. പാകമായാല്‍ ടൂത്ത് പിക്കറില്‍ ഒട്ടി പിടിക്കുകയില്ല. 

പുഡിംഗ് ചൂടോടെ ഉപയോഗിക്കുകയോ സാധാരണ ഊഷ്മാവിലേക്ക് മാറ്റിയ ശേഷം റെഫ്രിഡ്ജറേറ്ററില്‍ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുകയുമാവാം.
 

how to make easy caramel bread pudding

RECOMMENDED FOR YOU: