വെജിറ്റബിള്‍-ചീസ് സാന്റ് വിച്ച് 

NewsDesk
വെജിറ്റബിള്‍-ചീസ് സാന്റ് വിച്ച് 

നാലുമണിപലഹാരമായി തയ്യാറാക്കാവുന്ന ഒരു ലളിതമായ റെസിപ്പിയാണ് വെജിറ്റബിള്‍- ചീസ് സാന്റ് വിച്ച്. പതിനഞ്ച് മിനിട്ട് കൊണ്ട് ഇത് തയ്യാറാക്കാം. കുറച്ചു മാത്രം ഉണ്ടാക്കുകയാണെങ്കില് പാന്‍ ത്‌ന്നെ ധാരാളം. അല്ലെങ്കില്‍ സാന്‍ഡ് വിച്ച് മേക്കര്‍ ഉപയോഗിക്കാം.ചൂടോടെ കഴിക്കുകയാണ് ഏറ്റവും നല്ലത്.
കുട്ടികള്‍ സ്‌കൂള്‍ വിട്ടു വരുമ്പോഴേക്കും വെജിറ്റബിള്‍- ചീസ് സാന്റ് വിച്ച് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. 

ആവശ്യമുള്ള സാധനങ്ങള്‍

പച്ചക്കറികള്‍ അരിഞ്ഞത് ഒരു കപ്പ്

കാരറ്റ്, കാപ്‌സികം, സ്വീറ്റ് കോണ്‍, സവാള എന്നിവ എടുക്കാം.

മറ്റുള്ളവ

  • 1 വെളുത്തുള്ളി അരിഞ്ഞത്
  • 1 പച്ചമുളക് അരിഞ്ഞത്
  • കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടി
  • ഒറിഗാനോ, പാഴ്സ്ലി അര മുതല്‍ മുക്കാല്‍ കപ്പ് വരെ
  • മല്ലിയില അരിഞ്ഞത് 
  • 6 ബ്രഡ് സ്ലൈസ്
  • 2 ടീസ്പൂണ്‍ വെണ്ണ
  • 1 കപ്പ് ചീസ് അരിഞ്ഞത്

ഉണ്ടാക്കുന്ന വിധം

  • ബ്രഡ് ഒരു വശം നന്നായി വെണ്ണ പുരട്ടുക
  • എല്ലാ പച്ചക്കറികളും, മല്ലിയില,ഒറിഗാനോ ,ചീസ് ഇവയും കൂട്ടി ചേര്‍ക്കുക.
  • വെണ്ണ പുരട്ടാത്ത് ബ്രഡിന്റെ വശത്ത് പച്ചക്കറികള്‍ വിതറുക
  • ബ്രഡ് സ്ലൈസുകള്‍ പാനില്‍ വച്ച് നന്നായി മൊരിച്ചെടുക്കുക.

ചൂടോടെ സാന്റ് വിച്ച് കുട്ടികള്‍ക്ക് കൊടുക്കാം.


 

How to make vegetable cheese sandwich

RECOMMENDED FOR YOU:

no relative items