ഗൂഗിള്‍ മീറ്റ് നോയ്‌സ് ക്യാന്‍സല്‍ ഫീച്ചര്‍ ഇന്ത്യയിലെത്തി; എങ്ങനെ ആക്ടീവ് ചെയ്യാം

NewsDesk
ഗൂഗിള്‍ മീറ്റ് നോയ്‌സ് ക്യാന്‍സല്‍ ഫീച്ചര്‍ ഇന്ത്യയിലെത്തി; എങ്ങനെ ആക്ടീവ് ചെയ്യാം

ഇതുവരെയും നോയ്‌സ് ക്യാന്‍സലേഷന്‍ ടെക്‌നോളജി ഹെഡ്‌ഫോണിലും ഇയര്‍ ഫോണിലും മാത്രമാണ് കേട്ടിട്ടുള്ളത്. എന്നാല്‍ ഗൂഗിള്‍ ഈ ഫീച്ചര്‍ അവരുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്്റ്റ് വെയര്‍ ഗൂഗിള്‍ മാറ്റില്‍ ഈ ഫീച്ചര്‍ കൊണ്ടുവരുന്നു. ഒരാള്‍ സംസാരി്ക്കുന്നത് മറ്റുള്ളവര്‍ക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിയാത്ത തരത്തില്‍ എത്തുന്ന ബാക്ക്ഗ്രൗണ്ട് ശബ്ദങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഏപ്രിലില്‍ ഗൂഗിള്‍ ഈ ടെക്‌നോളജി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ കാര്യം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാക്കി തുടങ്ങിയെന്നതാണ്.

ഗൂഗിള്‍ മീറ്റ് സപ്പോര്‍ട്ട് പേജിലൂടെയാണ് ഈ വാര്‍ത്തയെത്തുന്നത്. വാര്‍ത്തയില്‍ പറയുന്നത് നോയ്‌സ് ക്യാന്‍സലേഷന്‍ വരും ആഴ്ചകളില്‍ ആസ്‌ട്രേലിയ, ബ്രസീല്‍, ജപ്പാന്‍, ഇന്ത്യ, ന്യൂസിലന്റ് എന്നിവിടങ്ങളില്‍ എത്തുന്നുവെന്നാണ്. സൗത്ത് ആഫ്രിക്ക, യുഎഇ എന്നിവിടങ്ങളില്‍ ഈ ഫീച്ചര്‍ ഉടന്‍ എത്തില്ലയെന്നും അറിയിച്ചിട്ടുണ്ട.്

എങ്ങനെ ഗൂഗിള്‍ മീറ്റില്‍ നോയ്‌സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ ആക്ടീവ് ആക്കാം

  1.  ഗൂഗിള്‍ മീറ്റ് വെബില്‍ തുറക്കുക
  2.  പ്ലാറ്റ് ഫോമിന്റെ താഴെ വലത് ഭാഗത്ത് കാണുന്ന 3 കുത്തുകള്‍ ക്ലിക്ക് ചെയ്യുക.
  3.  സെറ്റിംഗ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
  4.  ഓഡിയോ സെറ്റിംഗ്‌സ് ക്ലിക്ക് ചെയ്യുക.
  5.  നോയ്‌സ് ക്യാന്‍സലേഷന്‍ ബട്ടണ്‍ ഓഫ് ചെയ്യുക 
Google Meet Noise Cancellation feature reaches India

Viral News

...
...
...

RECOMMENDED FOR YOU: