ഫ്‌ലിപ്പ്കാര്‍ട്ട് ഫെസ്റ്റിവ് ധമാക്ക ഡെയ്‌സ് വീണ്ടും ഒക്ടോബര്‍ 24നെത്തും

NewsDesk
ഫ്‌ലിപ്പ്കാര്‍ട്ട് ഫെസ്റ്റിവ് ധമാക്ക ഡെയ്‌സ് വീണ്ടും ഒക്ടോബര്‍ 24നെത്തും

ഫ്‌ലിപ്പ്കാര്‍ട്ട് അവരുടെ ഉത്സവകാല സെയില്‍ രണ്ടാം റൗണ്ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 24നാണ് സെയില്‍ ആരംഭിക്കുന്നത്. ഫെസ്റ്റിവ് ധമാക്ക ഡെയ്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. പ്രധാനപ്പെട്ട എല്ലാ കാറ്റഗറിയിലും ഓഫറുകള്‍ ലഭ്യമാകും നാല് ദിവസത്തെ സെയിലിന്റെ ഭാഗമായി. ബിഗ്ബില്ല്യണ്‍ ഡെയുടെ ഭാഗമായി ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ആയ ഫ്‌ലിപ്പ്കാര്‍ട്ട്  റെക്കോര്‍ഡ് നമ്പര്‍ സ്മാര്‍ട്ടഫോണ്‍ വില്പന നടന്നു. ആമസോണ്‍ ഇന്ത്യയും അവരുടെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ രണ്ടാം റൗണ്ട് അനൗണ്‍സ് ചെയ്തിരിക്കുകയാണ്.


ബിഗ് ബില്ല്യണ്‍ ഡെ സെയിലില്‍ നിന്നും വ്യത്യസ്തമായി ഫ്‌ലിപ്പ്കാര്‍ട്ട് ധമാക്ക സെയിലില്‍ എല്ലാ ഉത്പന്നങ്ങളും എല്ലാ ദിവസും ആണ് ഉണ്ടാവുക. ഫ്‌ലിപ്പ്കാര്‍ട്ട് പ്ലസ് മെമ്പേഴ്‌സിന് ഒക്ടോബര്‍ 23 9മണി മുതല്‍ സെയില്‍ ആസസ് ലഭ്യമാകും. ഫ്‌ലിപ്പ്കാര്‍ട്ട് പ്ലസ് കമ്പനിയുടെ പുതിയ പ്രോഗ്രാം ആണ്., സൗജന്യ പ്രയോറിറ്റി ഷിപ്പിംഗ്, കസ്റ്റമര്‍ കെയര്‍ മുന്‍ഗണന, റിവാര്‍ഡ് പോയിന്റ് എന്നിവയെല്ലാം ഇതിലൂടെ ലഭിക്കും.


ഫ്‌ലിപ്പ്കാര്‍ട്ട് ഫെസ്റ്റിവ് ധമാക്ക സെയില്‍
വരാനിരിക്കുന്ന സെയിലില്‍ ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്കുമായാണ് ടൈ അപ്പ് ആയിട്ടുള്ളത്. പേമെന്റ് ബേസ്ഡ് ഓഫര്‍ ലഭ്യമാക്കാനായാണ് ഈ ടൈ അപ്പ്. ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് രൂപത്തിലാണോ, കാഷ്ബാക്ക് ആയാണോ ഓഫര്‍ എന്ന് പ്രഖ്യാപിച്ചിട്ടില്ല. ആക്‌സിസ് ബാങ്ക് ഡെബിറ്റ്,ക്രഡിറ്റ് കാര്ഡുകള്‍ക്ക് ഓഫറുകള്‍ ലഭ്യമാകും. തിരഞ്ഞെടുത്ത ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ഇഎംഐ ഓപ്ഷന്‍, നോകോസ്റ്റ് ഇഎംഐ എന്നിവയെല്ലാം സെയില്‍ നല്‍കും.


സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ട് ഉണ്ടാവുമെന്ന് ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് പുറമെ ടിവി, മറ്റുപകരണങ്ങള്‍ എന്നിവയ്ക്ക് 70 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

flipkart festive dhamaka days comes again

RECOMMENDED FOR YOU: