ഫ്‌ലിപ്കാര്‍ട്ടില്‍ ബിഗ് സേവിംഗ് ഡെയ്‌സ് 

NewsDesk
ഫ്‌ലിപ്കാര്‍ട്ടില്‍ ബിഗ് സേവിംഗ് ഡെയ്‌സ് 

ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 6 മുതല്‍ 10വരെയാണ് സെയില്‍. സെയിലിന്റെ ഭാഗമായി വന്‍ ഡിസ്‌കൗണ്ടുകളാണ് ലഭ്യമാകുക.

മൊബൈല്‍ ഫോണുകള്‍, ടെലിവിഷനുകള്‍, എന്നിവയ്ക്ക് ഡിസ്‌കൗണ്ടുകള്‍ ലഭ്യമാണ്. കൂടാതെ വസ്ത്രങ്ങള്‍ക്കും ഫാഷന്‍ ഉല്പന്നങ്ങള്‍ക്കും 15% എക്‌സ്ട്രാ വിലക്കുറവുമുണ്ട്്.

ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ്, സിറ്റി ബാങ്ക് ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച വാങ്ങുന്നവര്‍ക്ക് 10% ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സെയിലിന്റെ ബാനര്‍ വെബ്‌സൈറ്റിലും ആപ്പിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഫ്‌ലിപ്കാര്‍ട്ട് എല്ലാ പ്രാവശ്യത്തേയും പോലെ പ്ലസ് മെമ്പേഴ്‌സിന് നേരത്തെ സെയിലിന്റെ ഭാഗമാകാം. ആഗസ്റ്റ് 5ന് രാത്രി 8മണിമുതല്‍ പ്ലസ് അംഗങ്ങള്‍ക്ക സെയില്‍ ലഭ്യമാകും. സെയിലില്‍ ഓരോ ആറ് മണിക്കൂറിലും ബ്ലോക്ക് ബസ്റ്റര്‍ ഡീലുകള്‍ ലഭിക്കും. ഇതില്‍ മൊബൈല്‍, ടിവി, ലാപ്‌ടോപ് തുടങ്ങിയവയ്ക്ക് നല്ല ഓഫറുകള്‍ ലഭിക്കും. ആഗസ്റ്റ് 2 മുതല്‍ 4 വരെ പ്രീ ബുക്കിംഗ് സൗകര്യവും ലഭ്യമാണ്. അഡ്വാന്‍സായി 30 രൂപ നല്‍കിയാല്‍ മതി. അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് സെയിലില്‍ കൂടുതല്‍ ഓഫറുകളുണ്ടാവും. 

ഫ്‌ലിപ്കാര്‍ട്ടിന്റെ ഈ ഓഫറില്‍ ഇലക്ട്രോണിക്‌സ് കാറ്റഗറി ഉല്പന്നങ്ങള്‍ക്ക് 50ശതമാനം വരെ കുറവും നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കും. മൊബൈല്‍ ഫോണുകള്‍ക്ക് 30 മുതല്‍ 40 വരെ ശതമാനം ഓഫറിനൊപ്പം എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും. ഫാഷന്‍ കാറ്റഗറിയില്‍ ടോപ് ബ്രാന്റുകള്‍ക്ക് 80ശതമാനത്തോളം ഓഫറുകള്‍ ലഭിക്കും. 

 

big saving days on flipkart from 2020 August 6 to 10

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE