ഇന്ത്യയില്‍ മ്യൂസിക് ലാബിനായി ആപ്പിളും എ ആര്‍ റഹ്മാനും ഒന്നിക്കുന്നു

NewsDesk
ഇന്ത്യയില്‍ മ്യൂസിക് ലാബിനായി ആപ്പിളും എ ആര്‍ റഹ്മാനും ഒന്നിക്കുന്നു

എആര്‍ റഹ്മാന്റെ കെഎം മ്യൂസിക് കണ്‍സര്‍വേറ്ററീസും ആപ്പിള്‍ മ്യൂസികും ഇന്ത്യയില്‍ രണ്ട് മ്യൂസിക് ലാബുകള്‍ക്കായി കൈകോര്‍ക്കുന്നു.

ചെന്നൈയിലെ കെഎംഎംസി യിലായിരിക്കും ഒരു ലാബ്. അടുത്ത കാമ്പസ് മുംബൈയിലാവും. ഈ മാക് ലാബുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെയാണ് ആപ്പിളിന്റെ പ്രൊഫഷണല്‍ മ്യൂസിക് ക്രിയേഷന്‍ ആപ്പായ ലോജിക് പ്രോ എക്‌സ് ഉപയോഗിച്ച് മ്യൂസിക് ക്രിയേറ്റ് ചെയ്യുക എന്നത് പഠിപ്പിക്കും.


ആപ്പിള്‍ മ്യൂസിക് ഇത് കൂടാതെ 10 മ്യൂസിക്കല്‍ സ്‌കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.
സംഗീതം ഇന്നത്തെ ലോകത്ത് പലകാര്യങ്ങള്‍ക്കും ഉള്ള പ്രതിവിധിയാണ്. ഞങ്ങള്‍ സംഗീതത്തോടുള്ള ഇഷ്ടവും സ്‌നേഹവും ആപ്പിള്‍ മ്യൂസികിനോട് പങ്കിടുകയാണെന്നും എആര്‍ റഹ്മാന്‍ പറയുകയുണ്ടായി. കെഎംഎംസിയിലെ ഈ ലാബുകളും സ്‌കോളര്‍ഷിപ്പുകളും നാളെയുടെ മ്യൂസീഷ്യന്‍സിനും കമ്പോസര്‍മാര്‍ക്കുമെല്ലാം നല്ലൊരു പ്രചോദനമായിതീരട്ടെ . കഴിഞ്ഞ 20വര്‍ഷമായി താനും ലോജിക് പ്രോ ഉപയോഗിക്കുന്നുവെന്നും, ആപ്പിളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ എക്‌സൈറ്റഡാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2008ലാണ് എ ആര്‍ റഹ്മാന്‍ കെഎംഎംസി സ്ഥാപിച്ചത്.

Read more topics: apple, kmmc, apple music, AR Rahman
apple and AR Rahman's KMMC will join hands to make two mac labs in India

RECOMMENDED FOR YOU: