വോയ്‌സ് ആന്റ് വീഡിയോകോളിംഗ് സ്വിച്ചിംഗ് ഓപ്ഷന്‍ ആന്‍ഡ്രോയ്ഡ് ബീറ്റ വേര്‍ഷനില്‍

NewsDesk
വോയ്‌സ് ആന്റ് വീഡിയോകോളിംഗ് സ്വിച്ചിംഗ് ഓപ്ഷന്‍ ആന്‍ഡ്രോയ്ഡ് ബീറ്റ വേര്‍ഷനില്‍

വാട്ട്‌സ് ആപ്പ പുതിയ ബീറ്റ വെര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനിമുതല്‍ വോയ്‌സ് കോളും വീഡിയോ കോളും നേരിട്ട് സ്വിച്ച് ചെയ്യാനാവും. കുറച്ചു മാസങ്ങളായി വാട്ട്‌സ് ആപ്പ് ഈ ഫീച്ചര്‍ ടെസ്റ്റ് ചെയ്തു വരികയായിരുന്നു. ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നതിലൂടെ യൂസേഴ്‌സിന്റെ സമയം സേവ് ചെയ്യാനുള്ള അവസരമൊരുക്കുകയാണ് വാട്ട്‌സ് ആപ്പ്. ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ വാട്ടസ് ആപ്പ് ബീറ്റ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭിക്കുന്നത്. അടുത്തുതന്നെ എല്ലാ ആന്‍ഡ്രോയിഡ് ഡിവൈസുകളിലും ഈ ഓപ്ഷന്‍ ലഭിച്ചുതുടങ്ങും.


വാട്ട്‌സ് ആപ്പില്‍ ഈ ഫീച്ചറിനായി ഒരു ബട്ടണ്‍ അവതരിപ്പിച്ചിട്ടുണ്ട്. വോയ്‌സ് കോളില്‍ ഒരു സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് വീഡിയോ കോളിലേക്ക് മാറണമെന്ന് തീരുമാനിച്ചാല്‍, ഇപ്പോള്‍ ഇതിനായി വോയ്‌സ് കോള്‍ കട്ട് ചെയ്ത് വീഡിയോ കോളും വീണ്ടും ചെയ്യേണ്ടതുണ്ട്. എന്നാല്‍ പുതിയ ബട്ടണ്‍ വരുന്നതോടെ ഇതില്‍ ക്ലിക്ക് ചെയ്ത് എളുപ്പത്തില്‍ വീഡിയോകോളിലേക്ക് മാറാം.


സ്വീകരിക്കുന്ന ആള്‍ വീഡിയോ കോള്‍ റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കില്‍ വോയ്‌സ്‌കോളില്‍ തുടരുകയും ചെയ്യാം. ബട്ടണ്‍ ക്ലിക്ക് ചെയതാല്‍ വാട്ട്‌സ് ആപ്പ് ഒരു റിക്വസ്റ്റ് റെസിപ്പിയന്റിന് അയയ്ക്കും. റെസിപ്പിയന്റിന് റിക്വസ്റ്റ് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. 


ഈ ഫീച്ചര്‍ നിലവില്‍ 2.18.4 അതല്ലെങ്കില്‍ പുതിയ വെര്‍ഷനിലുള്ള ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

Voice to video call switching feature button in android beta version of whatsapp

RECOMMENDED FOR YOU: