ശനിയാഴ്ച വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?

NewsDesk
ശനിയാഴ്ച വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?

ശനിദേവപ്രീതിക്കും ശാസ്താപ്രീതിക്കും വേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണ് ശനിയാഴ്ചവ്രതം.ഏഴരശ്ശനി, കണ്ടകശ്ശനി തുടങ്ങിയ ദോഷങ്ങൾ അകറ്റാനുള്ള വ്രതമായിട്ടാണ് ശനിയാഴ്ച വ്രതത്തെ കാണുന്നത്. പുലർച്ചെ കുളിച്ച് ശനിക്ഷേത്ര ദർശനം നടത്തിയാണ് വ്രതം തുടങ്ങേണ്ടത്. 

ശാസ്താസ്തുതികളും, ശനീശ്വരകീർത്തനങ്ങളും പാരായണം ചെയ്യാം. ശാസ്താവിന് നീരാഞ്ജനം വഴിപാട് നടത്തുന്നത് ഉത്തമമാണ്. തേങ്ങയുടച്ച് ഈ രണ്ട് തേങ്ങാമുറികളിലും എണ്ണയൊഴിച്ച് എള്ളുകിഴികെട്ടിയ തിരികത്തിച്ച് ശാസ്താവിന്റെ നടയിൽ സമർപ്പിക്കുന്ന വഴിപാടാണിത്.ഈ  ​ദിവസം കഴിയുന്നവർക്ക് ഉപവാസമെടുക്കാവുന്നതാണ്. ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർക്ക് ഒരിക്കലൂണുമാകാം. പിറ്റേദിവസം ക്ഷേത്രദർശനത്തോടെ ശനിയാഴ്ച വ്രതം അവസാനിപ്പിക്കാം.
 

വ്രതമനുഷ്ഠിക്കുമ്പോള് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശനിയാഴ്ച വ്രതമനുഷ്ഠിക്കുന്നവർ വ്രതദിവസം എണ്ണതേച്ചു കുളിക്കരുതെന്നാണ് വിധി. ശാസ്താവിന് പ്രിയപ്പെട്ട എള്ള് പായസം, നവ​ഗ്രഹ ക്ഷേത്രത്തിൽ ശനീശ്വരന് പ്രിയങ്കരങ്ങളായ കറുത്ത വസ്ത്രം, എള്ള്, ഇരുമ്പ്, ഉഴുന്ന്, എണ്ണ എന്നിവ വഴിപാടായി നൽകാം. 

ഭാസ്കരിഃ കൃഷ്ണദേഹഃ എന്ന വചനമനുസരിച്ച് ശനിയുടെ നിറം കറുപ്പാണ്. അതുകൊണ്ട് തന്നെ ശനിയാഴ്ച ദിവസം കറുത്തവസ്തുക്കൾ പൂജയ്ക്ക് ഉപയോ​ഗിക്കുന്നതും കറുത്തവസ്ത്രം ധരിക്കുന്നതും അത്യുത്തമമാണ്. കരിങ്കൂവളമാണ്ശ നിയുടെ ഇഷ്ടപുഷ്പം. ശനിയാഴ്ച ദിവസം കാക്കയ്ക്ക് ഭക്ഷണം നൽകുന്നത് നല്ലതാണ്. വ്രതമെടുക്കുന്നവർ അവരാൽ കഴിയുംവിധമുള്ള ദാനധർമ്മങ്ങൾ നടത്തുന്നതും വളരെ നല്ലതാണ്. 

12 ശനിയാഴ്ച വ്രതമെടുത്താൽ ശനിസംബന്ധമായ ദുരിതങ്ങളകലും. മൂലം നക്ഷത്രവും ശനിയാഴ്ചയും വരുന്ന ദിവസവും, ശനിയാഴ്ചയും പ്രദോഷവും ഒത്തുവരുന്ന ദിവസവും വ്രതമനുഷ്ഠിക്കുന്നത് കൂടുതൽ നല്ലതാണ്. ഈ ദിവസം ശനി​ഗ്രഹത്തെ ലക്ഷ്യമാക്കി പൂജ ചെയ്താൽ സകലവിധ ശനിദോഷങ്ങളിൽ നിന്നും മുക്തിലഭിക്കുമെന്നാണ് വിശ്വാസം. 

ആഴ്ച തോറും വ്രതമെടുക്കാൻ കഴിയാത്തവർ മലയാളമാസത്തിലെ ആദ്യം വരുന്ന ശനിയാഴ്ച വ്രതമനുഷ്ഠിച്ചാൽ മതിയാകും. ഈ ദിവസത്തെയാണ് മുപ്പെട്ടുശനിയാഴ്ച എന്ന് പറയുന്നത്.


 

Things to care while taking saturday fast or saniyazhcha vritham

RECOMMENDED FOR YOU:

no relative items