ചെറിയ ഉള്ളി ആരോഗ്യത്തിന് ഗുണകരമാവുന്നതെങ്ങനെ?

NewsDesk
ചെറിയ ഉള്ളി ആരോഗ്യത്തിന് ഗുണകരമാവുന്നതെങ്ങനെ?

ചെറിയ ഉള്ളി എന്നത് സവാളയുടേയും വെളുത്തുള്ളിയുടേയും കുടുംബത്തില്‍ നിന്നുമുള്ളതു തന്നെയാണ്. സവാളയില്‍ നിന്നും വ്യത്യസ്തമായി ചെറിയ ഉള്ളി ടേസ്റ്റ് ബഡ്‌സിന് നല്ല ഫ്‌ളാവര്‍ നല്‍കുന്നു. ചെറിയ ഉള്ളി രുചികരമാണെന്നതിനുപരി ആരോഗ്യകാര്യത്തിലും പ്രാധാന്യമര്‍ഹിക്കുന്നു.

ക്യാന്‍സര്‍ റിസ്‌ക് കുറയ്ക്കുന്നു : ശ്വാസകോശം, ഓറല്‍ ക്യാന്‍സറുകളുടേയും മറ്റും റിസ്‌ക് കുറയ്ക്കാന്‍ ചെറിയ ഉള്ളിയ്ക്കാവുമെന്ന തരത്തിലുള്ള പഠനങ്ങളുണ്ട്.


ചെറിയ ഉള്ളിയില്‍, അലിയം ഫാമിലിയില്‍ പെട്ടവയില്‍ കാണപ്പെടുന്ന ഇഥൈല്‍ അസറ്റേറ്റ് അടങ്ങിയിരിക്കുന്നു. ഇത് ക്യാന്‍സറിന് കാരണമായേക്കാവുന്ന കോശങ്ങളെ നശിപ്പിക്കുന്നു. അങ്ങനെ ക്യാന്‍സര്‍ വളര്‍ച്ചയെ നിര്‍ത്തുന്നു.

ചെറിയ ഉള്ളി പലതരത്തിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞവയാണ്, ക്വര്‍സെറ്റഇല്‍, കേമ്പ്‌ഫെറോള് തുടങ്ങിയ. ചെറിയ ഉള്ളി മുറിക്കുകയോ ചതയ്ക്കുകയോ മറ്റും ചെയ്യുമ്പോള്‍ ഈ ആന്റി ഓക്‌സിഡന്റുകള്‍ സ്വതന്ത്രമാക്കപ്പെടുന്നു. ഇത് അലിസിന്‍ എന്ന മറ്റൊരു സംയുകതത്തെ ഉണ്ടാക്കുന്നു. അലിസിന്‍ പലതരത്തിലുള്ള കോശവളര്‍ച്ചകളെയും ക്യാന്‍സറുകളേയും കുറയ്ക്കുന്നു.


കൊളസ്‌ട്രോളിനെ നേരിടാന്‍ സഹായിക്കുന്നു:  ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവലിനെ നിയന്ത്രണവിധേയമാക്കാന്‍ അലിസിന്‍ വളരെയധികം സഹായിക്കുന്നു. കൊളസ്‌ട്രോള്‍ നിര്‍മ്മാണത്തെ സഹായിക്കുന്ന റിഡക്ടേട് എന്‍സൈമിന്റെ നിര്‍മ്മാണത്തെ തടയുന്നു. ശരീരത്തിലെ മൊത്തം കൊളസ്‌ട്രോള്‍ കുറച്ചുകൊണ്ട് ആതറോസ്‌ക്ലീറോസിസ്, കൊറോണറി ഹാര്‍ട്ട് ഡിസീസസ്, ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയില്‍ നിന്നെല്ലാം സംരക്ഷണമേകുന്നു.

ഡയബറ്റിസിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു:  ചെറിയ ഉള്ളിയില്‍ രണ്ട് ഫൈറ്റോകെമിക്കല്‍ കോമ്പൗണ്ടുകള്‍ അടങ്ങിയിരിക്കുന്നു - അലിയം, അലില്‍ ഡൈസള്‍ഫൈഡ്. ശരീരത്തിലെ ബ്ലഡ് ഷുഗര്‍ ലെവല് നിയന്ത്രിക്കുന്നതിനും, ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി പുരോഗമിപ്പിക്കുന്നതിനും ഇവ സഹായിക്കുന്നു. ഈ അസുഖങ്ങള്‍ക്കുള്ള ്‌പ്രൈമറി ട്രീറ്റ്‌മെന്റിന് ചെറിയ ഉള്ളി സഹായകരമാണെന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍ ടൈപ്പ് 2 പ്രേമേഹക്കാരില്‍ ഇത് നിയന്ത്രിക്കാന്‍ സഹായമേകാന്‍ ചെറിയ ഉള്ളിയ്ക്കാവുമെന്ന് വേണം കരുതാന്‍.


ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു : ചെറിയ ഉള്ളിയിലടങ്ങിയിരിക്കുന്ന ഈഥൈല്‍ അസറ്റേറ്റ് എക്‌സ്ട്രാക്ട് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിനെ തടയുന്നു. ചെറിയ ഉള്ളിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ മെറ്റബോളിസത്തെ ബൂസ്റ്റ് ചെയ്യുന്നു. ഭാരത്തെ നിയന്ത്രിക്കാന്‍ ഇവ വളരെയധികം സഹായിക്കുന്നു. കലോറി വളരെ കുറഞ്ഞവയാണ് ചെറിയ ഉള്ളി. 


കാഴ്ച ശക്തി കൂട്ടുന്നതിന് : ചെറിയ ഉള്ളി അലിയം പോലുള്ള കോമ്പൗണ്ട്‌സിനു പുറമെ വിറ്റാമിന്‍ എ സമ്പുഷ്ടവുമാണ്. വിറ്റാമിന്‍ എ കാഴ്ചശക്തിയ്ക്ക് വളരെയധികം ഗുണകരമാണ്.

ബ്രയിന്‍ ഫക്ഷന് സഹായിക്കുന്നു:  ചെറിയ ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ഫൊളേറ്റുകള്‍, എട്ട് ബി വിറ്റാമിനുകളില്‍ ഒന്നായ ഇവ ബ്രയിനിലെ ന്യൂറോ ട്രാന്‍സ്മിറ്റേഴ്‌സ് ഉല്പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്. 


വിഷാദത്തെ നേരിടാന്‍: ചെറിയ ഉള്ളി വിറ്റാമിനുകളുടേയും മിനറല്‍സിന്റേയും പവര്‍ഹൗസ് ആണെന്ന് പറയപ്പെടുന്നു. തലച്ചോറില്‍ ഗാമ അമിനോബ്യൂട്ടിറേറ്റ് റിലീസിംഗിനെ സ്‌റഅറിമുലേറ്റ് ചെയ്യുന്ന പിറിഡോക്‌സിന്‍ എന്ന വസ്തുക്കള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ എല്ലാ ഹോര്‍മോണുകളേയും ബാലന്‍സ് ചെയ്ത് സ്‌ട്രെസ് ലെവല്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ആണിത്. 

കൂടാതെ ചെറിയ ഉള്ളിയില്‍ അടങ്ങിയ ഫോളിക് ആസിഡുകള്‍, തലച്ചോറിലെ ഹോര്‍മോണല്‍, എന്‍സൈമാറ്റിക് റിയാക്ഷനുകളെ റെഗുലേറ്റ് ചെയ്യുന്ന ബി വിറ്റാമിന്‍ ആണ്.
 

health benefits of shallots

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE