ശ്വാസകോശാവരണരോ​ഗം നേരിടാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർ‍​ഗ്​ഗങ്ങൾ

NewsDesk
ശ്വാസകോശാവരണരോ​ഗം നേരിടാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർ‍​ഗ്​ഗങ്ങൾ
ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടോ? പ്ല്യൂരിസി അഥവാ ശ്വാസകോശാവരണ രോ​ഗം എന്നത് നമ്മുടെ നെഞ്ചിൻ കൂടിനും ശ്വാസകോശത്തെയും കവർ ചെയ്തിരിക്കുന്ന ആവരണത്തിന് പ്രശ്നങ്ങൾ വരുമ്പോളുണ്ടാകുന്ന അവസ്ഥയാണ്. ചിലപ്പോൾ നെഞ്ചിൻ കൂടിനും ശ്വാസകോശത്തിനുമിടയിൽ നീർക്കെട്ടുണ്ടാവാനും കാരണമാവും. പ്ല്യൂരൽ എഫ്യൂഷൻ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

ചെസ്റ്റ് അല്ലെങ്കിൽ ശ്വാസകോശ ഇൻഫക്ഷനുകളായ ന്യുമോണിയ, ഇൻഫ്ലുവൻസ എന്നിവയാണ് പ്ല്യൂരിസി സാധാരണ കാരണമെങ്കിലും മറ്റു കാരണങ്ങളാലും ഇതുണ്ടാവാം. പൾമണറി എമ്പോളിസം, ശ്വാസകോശാർബുദം, റുമാറ്റിക് ഫീവർ, കണക്ടീവ് ടിഷ്യു ഡിസോർഡർ തുടങ്ങിയ. കാരണമേതെന്നതിനെ അനുസരിച്ചായിരിക്കും ലക്ഷണവും കാണിക്കുക. 

പ്ല്യൂരിസിക്കുള്ള ചികിത്സ കാരണത്തിനനുസരിച്ച് മാറും. ആന്റിബയോട്ടിക്കുകളോ, വേദന സംഹാരികളോ ഇൻഫ്ലക്ഷനെ നേരിടാൻ ഉപയോ​ഗിച്ചേക്കാം. പ്ല്യൂരൽ എഫ്യൂഷൻ കാരണം ശ്വസനപ്രശ്നങ്ങളുള്ളവർക്ക് ഡോക്ടർ  ഫ്ലൂയിഡ് ഒഴിവാക്കാനുള്ള ചികിത്സ നൽകും. ചികിത്സ തുടങ്ങുന്നതിന് ആദ്യം തന്നെ അതിനുള്ള കാരണം കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് സാരം. പ്ല്യൂരിസിയുടെ കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കണമെങ്കിലും പല വീട്ടുമാർ​ഗ്​ഗങ്ങളും ഈ അവസഥയെ നേരിടാൻ സഹായിക്കും. അത്തരം ചില വൈദ്യം പരിചയപ്പെടാം.

വേദനിക്കുന്ന ഭാ​ഗം അമർത്തി കിടക്കുക

നെഞ്ചുവേദന അനുഭവപ്പെടുന്നുവെങ്കിൽ ‍വിദ​ഗ്ദ ചികിത്സതന്നെയാണുത്തമം. പ്ല്യൂരിസിക്ക് കാരണമാകുന്ന ചില അവസ്ഥകൾക്ക് വൈദ്യസഹായം അത്യന്താപേക്ഷിതമാണ്. ഡോക്ടർ വിശ​ദമായി പരിശോധിച്ച് വേണ്ട പരിശോധനകൾ നടത്തുകയും ആവശ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്യും. നമ്മുടെ അവസ്ഥ എത്രത്തോളമെന്നതിനനുസരിച്ചാണ് വീട്ടുവൈദ്യം പരീക്ഷിക്കേണ്ടത്. 

പ്ല്യൂരിസി കാരണമുള്ള വേദന കുറയ്ക്കാൻ ഒരു ചെറിയ മാർ​ഗ്​ഗം നോക്കാം. വേദന ഉള്ള ഭാ​ഗം അമർത്തി കിടക്കുന്നത് വേ​ദന കുറയ്ക്കാൻ സഹായിക്കും. ഇതിന് കാരണം അങ്ങിനെ കിടക്കുമ്പോൾ നെഞ്ചിന്റെ ഭാ​ഗത്തിന്റെ ചലനം കുറയുന്നതാണ്.

2.വെളുത്തുള്ളി

പരമ്പരാ​ഗതമായി തന്നെ പ്ല്യൂരിസി ചികിത്സയ്ക്ക് വെളുത്തുള്ളി ഉപയോ​ഗിക്കുന്നു. ഇവയിലടങ്ങിയിരിക്കുന്ന ഓർ​ഗാനോസൾഫർ കോമ്പൗണ്ടുകൾ നൽകുന്ന ആന്റി ഇൻഫ്ലമേറ്ററി ​ഗുണമാണിതിന് കാരണം. നമ്മുടെ പ്രതിരോധസംവിധാനത്തേയും ഉത്തേജിപ്പിക്കുന്നു. ചെസ്റ്റ് ഇൻഫക്ഷന് കാരണമാകുന്ന ബാക്ടീരിയയ്ക്കെതിരെയും പോരാടാൻ വെളുത്തുള്ളിക്കാവുമെന്ന് പഠനങ്ങൾ പറയുന്നു. 

പാരമ്പര്യവൈദ്യന്മാർ പറയുന്നത് ഒരല്ലി വെളുത്തുള്ളി വെറുംവയറ്റിൽ വെള്ളത്തോടൊപ്പം കഴിക്കുന്നത് പ്ല്യൂരിസി ഇല്ലാതാക്കാൻ സഹായകരമാണെന്നാണ്. ഈ മാർ​ഗ്​ഗം തേടുംമുമ്പ് ‍ഡോക്ടറുടെ നിർദ്ദേശമെടുക്കുന്നത് മറ്റു മരുന്നുകളുമായുണ്ടാകുന്ന കോൺഫ്ലിക്ട് ഇല്ലാതാക്കാൻ സഹായിക്കും.

3. തേൻ

തേൻ പ്ല്യൂരിസി ചികിത്സയിൽ പണ്ടുമുതലേ ഉപയോ​ഗിക്കുന്നു. ടിഎൻഎഫ്- ആൽഫി, സിഒഎക്സ്- 2 തുടങ്ങിയ നീർക്കെട്ടിന് കാരണായെക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കുന്നു. കൂടാതെ തേനിന് ആന്റിമൈക്രോബിയൽ ​ഗുണങ്ങളുമുണ്ട്. ന്യുമോണിയ പോലുള്ള ശ്വാസകോശരോ​ഗകാരണമാകുന്ന പാത്തജനുകളോട് പൊരുതുന്നു. 

4. പ്ല്യൂരിസി റൂട്ട് ടീ

പ്ല്യൂരിസി റൂട്ട് അഥവ അസ്ക്ലേപിയാസ് ട്യൂബറോസ പേരുപോലെ പ്ല്യൂരിസി മൂലമുള്ള നീർക്കെട്ട് ഇല്ലാതാക്കാൻ ഉപയോ​ഗിക്കുന്നതാണ്. ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ പ്രശ്നങ്ങൾക്കുള്ള ആയുർവേദ പരിഹാരവുമാണിത്. ദിവസം 2-3 പ്രാവശ്യം ടിംക്ചർ അഥവ പ്ല്യൂരിസി റൂട്ട് ടീ ആണ് ഉപയോ​ഗിക്കേണ്ടത്. ഹൃദയാരോ​ഗ്യപ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദ്ദേശം പ്രകാരം മാത്രം ഉപയോ​ഗിക്കേണ്ടതാണ്.

5. മഞ്ഞൾ പാൽ 
മഞ്ഞൾ , അവയുടെ ആന്റി ഇൻഫ്ലമേറ്ററി , ആന്റി ബാക്ടീരിയൽ ​ഗുണങ്ങളാൽ പ്രസിദ്ധമാണ്. അനാൾജെസിക് ആയും മഞ്ഞൾ വർക്ക് ചെയ്യും. പ്ല്യൂരിസി മൂലമുള്ള നെഞ്ചുവേദന കുറയ്ക്കാൻ ഇത് സഹായകരമാണ്. 

ബാക്ടീരിയയോട് പോരാടാനും മഞ്ഞളിന് കഴിവുണ്ട് എന്ന് ​ഗവേഷണങ്ങൾ പറയുന്നു. പാലിൽ മഞ്ഞൾ പൊടി ചേർത്ത് തിളപ്പിച്ച് ഉപയോ​ഗിക്കാം. ചൂടുവെള്ളത്തിൽ മഞ്ഞൾപൊടി കലക്കിയും കുടിക്കാവുന്നതാണ്. അല്പം തേൻ ചേർക്കുന്നത് രുചി കൂട്ടുകയും അതിന്റെ ​ഗുണം വർധിപ്പിക്കുകയും ചെയ്യും.

6. ഇഞ്ചി ചായ

ഇഞ്ചി ,പ്ല്യൂരിസിയോടു പോരാടാൻ സഹായിക്കുന്ന മറ്റൊരു സാധാരണ വസ്തുവാണ്. ഇഞ്ചിക്ക് ശക്തമായ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. വേ​ദനയും നീർക്കെട്ടും കുറയ്ക്കാൻ സഹായിക്കുന്ന നോൺ സ്റ്റിറോയിഡൽ ആന്റി ഇൻഫ്ലമേറ്ററി മരുന്നായുപയോ​ഗിക്കുന്നു. 

​ഗവേഷണങ്ങളനുസരിച്ച് ഇഞ്ചി പാത്തജനുകളോട് പോരാടുന്നു. വെള്ളത്തിൽ ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് 10മിനിറ്റ് നേരം തിളപ്പിക്കുക. അരിച്ചെടുത്ത് കപ്പിലൊഴിച്ച് കുടിക്കാം.

7. തുളസി

ഇന്ത്യയിൽ പരിശുദ്ധമായി കാണുന്ന തുളസി ധാരാളം ​ഗുണങ്ങളടങ്ങിയ വസ്തുവാണ്. പ്ല്യൂരിസി കുറയ്ക്കാനും സഹായകരമാണ്. 

8. കരാവേ ടീ
കരാവേ വിത്തുകളിൽ കാർവോൺ എന്ന കോമ്പൗണ്ട് അടങ്ങിയിരിക്കുന്നു. ആന്റി ഇൻഫ്ളമേറ്ററി ​ഗുണങ്ങളാൽ സമ്പുഷ്ടമായ ഇവ പ്ല്യൂരിസി മൂലമുള്ള വേദന കുറയ്ക്കുന്നു.
കാൽ മുതൽ അര ടീസ്പൂൺ ജീരകം പൊടിച്ചത് ചൂടുവെള്ളത്തിൽ കലക്കി ഉപയോ​ഗിക്കാം.
Ayurvedic remedies to treat Pleurisy

RECOMMENDED FOR YOU:

no relative items