ഗ്രീന്‍ ടീ എല്ലാവര്‍ക്കും കുടിക്കാമോ?

NewsDesk
ഗ്രീന്‍ ടീ എല്ലാവര്‍ക്കും കുടിക്കാമോ?

ആന്റി ഓക്‌സിഡന്റുകള്‍ ഏറെയുള്ള ഒന്നാണ് ഗ്രീന്‍ ടീ.ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കുറഞ്ഞ കലോറി മാത്രമുള്ള ഗ്രീന്‍ ടീ ഏതു പ്രായക്കാര്‍ക്കും ഉപയോഗിക്കാം. മനുഷ്യന് അറിയുന്നതില്‍ വച്ച് ഏറ്റവും പഴക്കമുള്ള ഹെര്‍ബല്‍ ചായയാണ് ഗ്രീന്‍ ടീ. അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതിന് വളരെ സഹായിക്കുന്ന ഇത് പെട്ടെന്ന് തന്നെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രചാരം നേടി.എന്നാല്‍ ഇതിനെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ഇതിന്റെ ചില ദൂഷ്യവശങ്ങളും കണ്ടെത്തി.

നിയന്ത്രിതമയി ഉപയോഗിക്കുകയാണെങ്കില്‍ ഇത് എല്ലാവര്‍ക്കും ഗുണകരമാണ്. അമിതമായ കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഗ്രീന്‍ ടീ പതിവായി കുടിക്കാം. ഇത് ശരീരത്തിലെ ദുഷിച്ച കൊഴുപ്പിനെ അലിയിച്ചു കളഞ്ഞ് ആവശ്യമില്ലാത്ത കൊഴുപ്പ് അടിഞ്ഞു ചേരുന്നതിനെ തടയുകയും ചെയ്യുന്നു.ക്യാന്‍സര്‍ സെല്ലുകളെ കുറയ്ക്കുന്നതിനുള്ള കഴിവും ഇതിനുണ്ട്.

ചര്‍മ്മത്തിലെ ഡെഡ്‌സെല്ലുകളെ പുനരുജ്ജീവിപ്പിച്ച് വാര്‍ദ്ധക്യക്ഷീണമകറ്റി നവോന്മേഷമേകുന്നു.മുടിയുടെ വളര്‍ച്ചയ്ക്കും ഗ്രീന്‍ടീ ഉത്തമമാണ്.

ഒരാള്‍ക്ക് ഒരു ദിവസം 3 കപ്പ് വരെ ഗ്രീന്‍ ടീ കുടിയ്ക്കാം. അസിഡിറ്റി പ്രശ്‌നത്തിന് സാധ്യത ഉള്ളതുകൊണ്ട് വെറും വയറ്റില്‍ കുടിക്കുന്നത് ഒഴിവാക്കാം.പഞ്ചസാരയോ പാലോ ചേര്‍ത്ത് ഗ്രീന്‍ ടീ കുടിക്കരുത്. ഇവയെല്ലാം ഗ്രീന്‍ ടീയുടെ ഔഷധ ഗുണത്തെ ഇല്ലാതാക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള് ഇത് ചൂടാക്കുമ്പോള്‍ ഈ ധാതുക്കള്‍ നഷ്ടപ്പെടും എന്നതുകൊണ്ട് ചൂടുവെള്ളത്തില്‍ ചായപ്പൊടിയോ ടീ ബാഗോ ഇട്ട് അല്പസമയം  മൂടിവച്ച ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.

ചില ആളുകള്‍ക്ക് കഫീന്‍ ഉപയോഗിക്കുന്നത് അലര്‍ജിയായിരിക്കും, ഇത്തരക്കാര്‍ക്ക ഗ്രീന്‍ ടീ ഉപയോഗിക്കുന്നതും നല്ലതല്ല. 

ഗ്രീന്‍ ടീ യുടെ ദോഷങ്ങള്‍

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ടാനിനുകള്‍ വയറിലെ അസിഡിറ്റി വര്‍ദ്ധിപ്പിക്കും. ഇത് പലപ്പോഴും വയറുവേദന, ഛര്‍ദ്ദി, മലബന്ധം എന്നിവയ്ക്ക് കാരണമായേക്കാം. ഇതെല്ലാം കൊണ്ടുതന്നെ ചൈനയിലും ജപ്പാനിലും വെറുംവയറ്റില്‍ ഗ്രീന്‍ ടീ ഉപയോഗിക്കില്ല. ഭക്ഷണങ്ങള്‍ക്കിടയിലെ ഇടവേളകളില്‍ ഗ്രീന്‍ ടീ ഉപയോഗിക്കുന്നതാണ് നല്ലത്. 

പെപ്റ്റിക് അള്‍സര്‍, അസിഡിറ്റി പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍ ഗ്രീന്‍ ടീ ഉപയോഗിക്കുന്നത് വളരെ നിയന്ത്രിക്കേണ്ടതാണ്.

ഗ്രീന്‍ ടീ അശ്രദ്ധമായി ഉപയോഗിക്കുന്നതും പ്രശഅനങ്ങ്ള്‍ക്ക് കാരണമാകാം. 71 ഡിഗ്രി സെല്‍ഷ്യസ് - 137 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കിയ വെള്ള്ത്തില്‍ ഗ്രീന്‍ ടീ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ ചൂടായാല്‍ വയറിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാവും.

 ഗ്രീന്‍ ടീ ഭക്ഷണത്തില്‍ നിന്നും ഇരുമ്പ്(അയേണ്‍) വലിച്ചെടുക്കുന്നതിന്റെ അളവ് കുറയ്ക്കുന്നു. ആയതിനാല്‍ അനീമിക് ആയിട്ടുള്ളവര്‍ ഗ്രീന്‍ ടീ ഉപയോഗിക്കുകയാണെങ്കില്‍ വൈറ്റമിന്‍ സി കൂടുതല്‍ ആയിട്ടുള്ള ഭക്ഷണം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.വൈറ്റമിന്‍ സി അയേണ്‍ അബ്‌സോര്‍പ്ഷന്‍ തോത് വര്‍ദ്ധിപ്പിക്കും. ചായയില്‍ നാരങ്ങാനീര് ചേര്‍ത്ത് ഉപയോഗിക്കാം.

മൈഗ്രേന്‍ ഉള്ളവര്‍ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത് എന്ന് പഠനങ്ങള്‍ പറയുന്നു. കഫീന്‍ ഉറക്കകുറവുള്ളവര്‍ക്കും നന്നല്ല.ഹാര്‍ട്ട് ബീറ്റ് പ്രോബ്ലംസ് ഉള്ളവരും ചായ ഒഴിവാക്കേണ്ടതാണ്.

Is green tea good for every one , green tea side effects

RECOMMENDED FOR YOU: