എച്ച് ഡി എല്‍ ലെവല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

NewsDesk
എച്ച് ഡി എല്‍ ലെവല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

കൊളസ്‌ട്രോളിനെ നല്ലതെന്നും ചീത്തതെന്നും രണ്ടായി തരംതിരിക്കാം. നല്ല കൊളസ്‌ട്രോള്‍ എന്നാല്‍ ശരീരത്തിന് ആവശ്യമുള്ളത് , ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ അഥവാ എച്ച് ഡി എല്‍.HDL ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിനെ ഇല്ലാതാക്കാനും സഹായിക്കും. ഇത് ഹൃദയത്തിനുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കുകയും സ്‌ട്രോക്ക് വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

ശരീരത്തിലേക്ക് ആവശ്യത്തിനുള്ള നല്ല കൊളസ്‌ട്രോള്‍ എത്തിക്കുന്നതിന് ഭക്ഷണം നല്ല ഒരു പങ്ക് വഹിക്കുന്നു. 
ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ നല്ല കൊളസ്‌ട്രോളിനാല്‍ സമ്പുഷ്ടമാണ്. പാചകത്തിനായും സാലഡുകളിലും ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് ശീലമാക്കാം.
മത്സ്യം

മത്സ്യം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നവയാണ്. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ സഹായകമാണ്. മത്തി, ടൂണ, പുഴമീന്‍,കോര എന്നിവ ഒമേഗ 3 അടങ്ങിയിട്ടുള്ളവയാണ്.ഇത്തരം മത്സ്യങ്ങള്‍ ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. 
അവോക്കാഡോ


അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന മോണോഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഫോളേറ്റുകളും ശരീരത്തില്‍ എച്ചഡിഎല്‍ നില വര്‍ധിപ്പിക്കാന്‍ സഹായിക്കും. അവോക്കാഡോ നാരുകളാലും സമ്പുഷ്ചമാണ്.

റെഡ് വൈന്‍
റെഡ് വൈനിന് എച്ച്ഡിഎല്‍ നില വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇത് ഹൃദയത്തിനുണ്ടാകുന്ന അസുഖങ്ങളെ തടയാന്‍ സാധിക്കും. എന്നാല്‍ വൈനിന്റെ കാര്യത്തില്‍ അളവ് വളരെ പ്രധാനമാണ്. ഒരു ദിവസം ഒരു ഗ്ലാസ് എന്നത് സ്ത്രീകള്‍ക്കും ഒരു ദിവസം രണ്ട് ഗ്ലാസ് എന്നത് പുരുഷന്മാര്‍ക്കും. എന്നാല്‍ ഡയബറ്റീസ്, ലിവര്‍ ഡിസീസസ് എന്നിവ ഉളളവര്‍ ഉപയോഗിക്കും മുമ്പ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.

നട്ട്‌സ്

നട്ട്‌സുകള്‍ എച്ചഡിഎല്‍,ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ നിറഞ്ഞവയാണ്. ശരീരത്തിലേക്ക് ഭക്ഷണത്തില്‍ നിന്നും മറ്റുമുള്ള എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ ആഗിരണം തടയാനും ഇതിന് സാധിക്കും. നിലക്കടല, ആല്‍മണ്ട്‌സ്, വാള്‍നട്ട്‌സ്,എന്നിവ വളരെ നല്ലതാണ്.

ചണവിത്ത്
ചണവിത്തുകള്‍ ഒമേഗ 3 സമ്പുഷ്ടമാണ്. ഇത് പൊടിച്ചിട്ടോ ഓയില്‍ രൂപത്തിലോ ഉപയോഗിക്കുന്നതാണ് നല്ലത്. 

പയര്‍വര്‍ഗങ്ങള്‍

പയര്‍വര്‍ഗത്തില്‍ പെട്ട ചെറുപയര്‍, വന്‍പയര്‍ തുടങ്ങിയവയെല്ലാം ഫൈബറും ഫോളേറ്റുകളും നിറഞ്ഞവയാണ്. ഫൈബര്‍ നല്ല കൊളസ്‌ട്രോളിനെ ആഗിരണം ചെയ്യാന്‍ സഹായിക്കുമ്പോള്‍ ഫൊളേറ്റുകള്‍ കാര്‍ഡിയോവാസ്‌കുലാര്‍ അസുഖങ്ങളോട് പൊരുതാന്‍ സഹായിക്കുന്നു. 

പഴങ്ങള്‍

ആപ്പിള്‍,പിയര്‍ തുടങ്ങി നാരുകളാല്‍ സമ്പുഷ്ടമായ പഴങ്ങള്‍ എച്ചഡിഎല്‍ ലെവല്‍ വര്‍ധിപ്പിക്കുന്നു. പഴങ്ങള്‍ അതേപടി കഴിക്കുന്നത് ജ്യൂസാക്കുന്നതിനേക്കാള്‍ ഗുണകരമാണ്.

സോയ

സോയ ശരീരത്തിലെ എല്‍ഡിഎല്‍ ലെവല്‍ കുറയ്ക്കുന്നു.

ഡാര്‍ക്ക് ചോക്കലേറ്റ്

ഇതും നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു. 

ധാന്യങ്ങള്‍

നാരുകളാല്‍ സമ്പുഷ്ടമായ ധാന്യങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം. 

ഭക്ഷണത്തോടൊപ്പം ശരിയായ വ്യായാമവും വിശ്രമവും കൊളസ്‌ട്രോള്‍ നില തുലനം ചെയ്ത് നിര്‍ത്താന്‍ അത്യാവശ്യമാണെന്ന കാര്യം മറക്കാതിരിക്കാം.
 

Foods that help to increase HDL cholestrol level

RECOMMENDED FOR YOU: