ചൂടില്‍ നിന്നും മുടിയെ രക്ഷിക്കാം

NewsDesk
ചൂടില്‍ നിന്നും മുടിയെ രക്ഷിക്കാം

കടുത്ത ചൂടില്‍ നിന്നും പൊടിയില്‍ നിന്നും നമ്മുടെ കാലിനേയും ശരീരത്തേയും മാത്രമല്ല , മുടിയെയും രക്ഷിക്കേണ്ടതുണ്ട്. ചൂടുള്ള ഓയില്‍ കൊണ്ടുള്ള മസാജ്, വേനലില്‍ മുടി കഴുകുന്നത് കുറയ്ക്കുക തുടങ്ങിയവയെല്ലാം പരീക്ഷിക്കാവുന്നതാണ്.

മുടിയില്‍ ചൂടുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ വേനലില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ചൂടുള്ള സ്റ്റൈലിംഗ് വസ്തുക്കള്‍ വേനല്‍ക്കാലത്ത് മുടിയെ കേടാക്കുകയാവും ചെയ്യുക.

രാത്രിയില്‍ മുടിയില്‍ കണ്ടീഷണറുകളും മറ്റും ഉപയോഗിക്കുക. കണ്ടീഷണറുകള്‍ പുരട്ടി ടവല്‍ കൊണ്ട് രാത്രി മുഴുവന്‍ കെട്ടി വയ്ക്കാം. 

ഓയിലുകള്‍ ചൂടാക്കി ഉപയോഗിക്കാം. വെളിച്ചെണ്ണ , ഒലീവ് ഓയില്‍, അവോക്കാഡോ ഇവയെല്ലാം മുടിക്കുള്ളിലേക്ക് എളുപ്പം ഇറങ്ങിചെല്ലും. പതിവുപോലെ തന്നെ മുടി ഷാംപൂ ചെയ്യാം. ഓയില്‍ നല്ലതുപോലെ മുടിയില്‍ മസാജു ചെയ്യുക.

മുടിയില്‍ മോയ്ചറൈസറിന്റെ ആവശ്യം ഏറ്റവും കൂടുതല്‍ വരുന്നത് വേനലിലാണ്. യുവി പ്രൊട്ടക്ടറുള്ള നല്ല മോയ്ചറൈസറുകള്‍ തന്നെ മുടിയില്‍ ഉപയോഗിക്കാം. 
ദിവസവും ഷാംപൂ ചെയ്യാതെ നാച്ചുറല്‍ ഡ്രൈ ഷാംപൂ ഉപയോഗിക്കാം. വലിയ പല്ലുള്ള ചീര്‍പ്പ് ഉപയോഗിക്കാം.
 

protect hair from summer

RECOMMENDED FOR YOU: