കണ്ണിനെ സംരക്ഷിക്കാം പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച്

NewsDesk
കണ്ണിനെ സംരക്ഷിക്കാം പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച്

നമ്മളെ ഒരാള്‍ കാണുമ്പോള്‍ ആദ്യം ശ്രദ്ധിക്കുക കണ്ണുകളാവും. എന്നാല്‍ കണ്ണിനു ചുറ്റുമുള്ള പ്രശ്‌നങ്ങള്‍ നിങ്ങളെ കൂടുതല്‍ ക്ഷീണിതനായും ഭംഗിയില്ലാതെയും തോന്നിപ്പിക്കും എന്നു തീര്‍ച്ച. എന്തുകൊണ്ടാണ് ഇവ വരുന്നതെന്നും അവ എങ്ങനെ ഇല്ലാതാക്കാം എന്നും നോക്കാം.

കാരണങ്ങള്‍

  • ജനിതകമായ കാരണങ്ങളാല്‍ ഇങ്ങനെ വരാം. രക്ഷിതാക്കള്‍ക്കുണ്ടെങ്കില്‍ മക്കള്‍ക്ക് ഏതാണ്ട് ഇതേ പ്രായത്തില്‍ വരാന്‍ സാധ്യത കൂടുതലാണ്.
  • പ്രായം കൂടും തോറും ചര്‍മ്മം വലിഞ്ഞ് കൊഴുപ്പ് കണ്ണിനു ചുറ്റും അടിഞ്ഞുകൂടുന്നതും ഇതിന് കാരണമാകുന്നു.
  • കണ്ണിനു താഴെയുള്ള കോശങ്ങള്‍ക്ക് വെള്ളം ശേഖരിച്ചു നിര്‍ത്താനാവും. എന്നാല്‍ ഉപ്പിന്റെ അമിതമായ ഉപയോഗങ്ങളും അലര്‍ജി തുടങ്ങിയ ആരോഗ്യകരമായ പ്രശ്‌നങ്ങളും കാരണം വെള്ളം ധാരാളം നഷ്ടപ്പെടും. ഇതും കണ്ണിന് താഴെ വീര്‍ത്ത് തൂങ്ങിയിരിക്കാന്‍ കാരണമാകുന്നു.
  • കിഡ്‌നി തകരാറിന്റെ ലക്ഷണമായും കണ്ണിനു താഴെയുള്ള വീക്കം വരാം. മറ്റു വല്ല തകരാറുകളും,ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക തുടങ്ങിയവ ഉള്ളവരാണെങ്കില്‍ എളുപ്പം തന്നെ ഡോക്ടറെ കാണുന്നതാണ് നല്ലത്. 
  • കരളിനുണ്ടാകുന്ന രോഗങ്ങളും കണ്ണിനു താഴെ കൊഴുപ്പ് അടിയാന്‍ കാരണമായേക്കാം.വേറെയും ലക്ഷണങ്ങള്‍ , ഉറക്കക്കുറവ്, വരണ്ട വായയും കണ്ണുകളും, വയറുവേദന എന്നിവ ഉള്ളവര്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്. ഇത്തരക്കാരില്‍ സൗന്ദര്യപ്രശ്‌നം മാത്രമായിരിക്കില്ല ഇത്തരം ഐബാഗ്‌സ്.

ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

നല്ല ഉറക്കം

ഐബാഗ്‌സ് വരാതിരിക്കാന്‍ ഏറ്റവും നല്ല  മാര്‍ഗ്ഗം ശരിയായി ഉറങ്ങുക എന്നതാണ്. ഓരോ പ്രായക്കാരിലും ഉറങ്ങേണ്ടുന്ന സമയവും വ്യത്യസ്തമായിരിക്കും. എന്നാല്‍ മുതിര്‍ന്നവര്‍ രാത്രി സമയത്ത് ആറുമണിക്കൂറെങ്കിലും കണ്ണുകളടച്ച് ഉറങ്ങേണ്ടതുണ്ട്. ഉറക്കക്കുറവുള്ളവര്‍ സ്ഥിരമായി ഒരേ സമയത്ത് ഉറങ്ങാന്‍ ശ്രമിക്കുന്നത് നല്ലതാണ്.

ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക

ഉപ്പിന്റെ അമിതമായ ഉപയോഗം ശരീരത്തിലെ വെള്ളത്തിന്റെ തോത് ക്രമാതീതമായി കുറയ്ക്കുന്നു. ഇത് പല അസുഖങ്ങള്‍ക്കും(രക്താതിസമ്മര്‍ദ്ദം, കുടവയര്‍,പൊണ്ണത്തടി,) എന്നതു പോലെ വീര്‍ത്ത കണ്ണുകള്‍ക്കും കാരണമാകുന്നു. ഒരു ദിവസം 6ഗ്രാം ഉപ്പ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുക. 

കണ്ണിനെ തണുപ്പിക്കുക

കണ്ണിനു ചുറ്റും തണുപ്പുള്ള വസ്തുക്കള്‍ 10 മൂതല്‍ 20 മിനിറ്റു വരെ വയ്ക്കാം. തണുപ്പ് കണ്ണിന്റെ താഴെയുള്ള വീക്കം ഇല്ലാതാക്കുന്നു. ഐസ്‌ക്യൂബ് എടുത്ത് തുണിയില്‍ പൊതിഞ്ഞ് കണ്ണിനു ചുറ്റും ഉരയ്ക്കുന്നത് നല്ലതാണ്. സ്പൂണ്‍ തണുപ്പിച്ച് കണ്ണിനു ചുറ്റും അമര്‍ത്തിയാലും മതി.

കക്കിരിക്ക അല്ലെങ്കില്‍ വെള്ളരിക്ക

വെള്ളരികഷ്ണങ്ങള്‍ നല്ല തണുപ്പ് നല്‍കുന്നവയായതിനാല്‍ കണ്ണിനുമുകളില്‍ ഇവ വെച്ച് കണ്ണുകളടച്ച് അല്പസമയമിരിക്കുന്നത് നല്ലതാണ്.വെള്ളരിയില്‍ കാഫീക് ആസിഡും അസ്‌കോര്‍ബിക് ആസിഡും (വൈറ്റമിന്‍ സി) ധാരാളം അടങ്ങിയിരിക്കുന്നു. ഇവ വെള്ളം നിലനിര്‍ത്തുന്നതിനും ചര്‍മ്മം വലിയാതിരിക്കാനും സഹായിക്കുന്നു. കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഇല്ലാതാക്കാനും ഈ മാര്‍ഗ്ഗം നല്ലതാണ്.

ടീ ബാഗ്‌സ്

ചായപ്പൊടിയിലടങ്ങിയിരിക്കുന്ന ടാനിന്‍സ് നാച്ചുറല്‍ ആസ്ട്രിന്‍ജന്‍സ് ആണ്. കണ്ണുകളടച്ച് തണുത്ത ടീബാഗ് കണ്ണിനു മുകളില്‍ വച്ച് 2 മുതല്‍ 5മിനിറ്റു വരെ ഇരിക്കുന്നത് നല്ലതാണ്.

തലയുയര്‍ത്തി വച്ച് ഉറങ്ങുക

പുറകുവശം ഫ്‌ലാറ്റ് ആക്കി വച്ച് ഉറങ്ങുന്നത് കണ്ണിനു താഴെ ഫ്‌ലൂയിഡുകള്‍ അടിഞ്ഞുകൂടാന്‍ കാരണമായേക്കാം. അതുകൊണ്ട് ഉറങ്ങുമ്പോള്‍ തല അല്പം പൊക്കി വയ്ക്കുന്നത് നല്ലതാണ്.

അലര്‍ജി

അലര്‍ജി കാരണവും പഫി ഐസ് ഉണ്ടായേക്കാം. അലര്‍ജിക്കു കാരണമാവുന്ന വസ്തുക്കള്‍ ഒഴിവാക്കുക എന്നതാണ് നല്ല മാര്‍ഗ്ഗം.
 


അലര്‍ജി കാരണവും പഫി ഐസ് ഉണ്ടായേക്കാം. അലര്‍ജിക്കു കാരണമാവുന്ന വസ്തുക്കള്‍ ഒഴിവാക്കുക എന്നതാണ് നല്ല മാര്‍ഗ്ഗം.

Tips to avoid eye bags naturally

RECOMMENDED FOR YOU: