സ്മാര്‍ട്ട് ഫോണ്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുമ്പോള്‍

NewsDesk
സ്മാര്‍ട്ട് ഫോണ്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുമ്പോള്‍

പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ മനുഷ്യന്റെ ജീവിത സൗകര്യങ്ങള്‍ ഉയര്‍ച്ചയിലേക്കെത്തിക്കുന്നതിനൊപ്പം പുതിയ രോഗങ്ങളും സമ്മാനിക്കുന്നു. മെഡിക്കല്‍ സയന്‍സ് പുതിയതായി നിര്‍ണ്ണയിച്ചിരിക്കുന്ന ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ എന്നത് ഇവയിലൊന്ന് മാത്രം. മനുഷ്യന്‍ ഫോണിന് അടിമപ്പെടുന്നു എന്നതിന്റെ ഫലമായുണ്ടായ രോഗം. 

മൊബൈല്‍ഫോണുകള്‍ തുടക്കത്തില്‍ വളരെ ഉപകാരിയായിരുന്നു. എവിടെയും കൊണ്ടുനടക്കാം , അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാം. അത്രയും സൗകര്യങ്ങള്‍ മാത്രം ഉള്ളപ്പോള്‍ ജനങ്ങള്‍ അതിനെ അത്യാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിച്ചിരുന്നുള്ളൂ.എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല , നിത്യജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഉപകരണമായി മാറി ഇതിന്ന്. കമ്പ്യൂട്ടറിന് മുന്നില്‍ ചെയ്തിരുന്ന് ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ പോലും എപ്പോഴും എവിടെ വച്ചു വേണമെങ്കിലും ചെയ്യാമെന്ന അവസ്ഥയായി സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ. 

നിത്യജീവിതത്തില്‍ ആവശ്യവും അനാവശ്യവുമായ എല്ലാ കാര്യങ്ങളും ഇന്റര്‍ നെറ്റ്, വീഡിയോകള്‍, മാപ്പ്, ജിപിഎസ്, ഇ-ബുക്ക് റീഡിംഗ്, കലണ്ടര്‍, ക്ലോക്ക്, ക്യാമറ  തുടങ്ങി എല്ലാം ഫോണിലൂടെ ലഭ്യമായതോടെ എല്ലാവരും ഫോണിലേക്ക് ചുരുങ്ങി.

പ്രൊഫഷണലുകള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ അവരുടെ ജീവിതത്തില്‍ ഒഴിവാക്കാന്‍ വയ്യാത്ത ഒന്നായി മാറിയിരിക്കുന്നുയ ഔദ്യോഗികമായ എല്ലാ ആശയവിനിമയങ്ങളും മെസേജായും മെയില്‍ ആയും അയയ്ക്കുക എന്നത് സര്‍വസാധാരണമായിരിക്കുന്നു. ഇതോടെ രാവും പകലും സ്മാര്‍്ട്ട് ഫോണ്‍ ഉപയോഗം ഒഴിവാക്കാനാവാത്ത ഒന്നായി മാറി ഇവരുടെ ജീവിതത്തില്‍. 

സ്മാര്‍ട്ട് ഫോണുകളുടെ ഇങ്ങനെയുള്ള നിരന്തര ഉപയോഗം കുടുംബ ബന്ധങ്ങളെയും സാരമായി ബാധിക്കുന്നു. കുടുംബത്തോടൊപ്പമിരിക്കുമ്പോഴും ഇവര്‍ ഫോണില്‍ മറ്റെവിടെയെങ്കിലും ആയിരിക്കും.

ഫോണുകളുടെ അമിതോപയോഗം ഉറക്കകുറവിനും കാരണമാവുന്നു. മൊബൈലില്‍ വരുന്ന സന്ദേശങ്ങള്‍ എപ്പോഴും ശ്രദ്ധിച്ച് അതിന് മറുപടി നല്‍കികൊണ്ടിരിക്കുന്ന ആളുകള്‍ അപകടങ്ങള്‍ വിളിച്ചു വരുത്തുകയും ചെയ്യുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സ്മാര്‍ട്ട് ഫോണ്‍ ഡിപ്പന്റ് ആയിട്ടുള്ളവര്‍ ഉറക്കകുറവ്, സ്‌ട്രെസ് , ആകാംക്ഷ, ഉല്‍ക്കണ്ഠ, ഏകാഗ്രതക്കുറവ്, ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍, എന്നിവ തൊട്ട് വാഹനാപകടങ്ങള്‍വരെ വരുത്തി വയ്്ക്കുന്നു.പല ജോലികളിലും ഇപ്പോള്‍ അവധി ദിനങ്ങള്‍ പോലും ഇല്ലാതാവുന്നു എന്നതാണ് സ്ഥിതി. 

എല്ലാ ദിവസവും ടെക്‌നോളജിയുമായി ബന്ധപ്പെട്ടു ജീവിക്കുന്നവര്‍ക്ക് പ്രശ്‌നങ്ങളും നിരവധിയാണ്. ഇത്തരം കേസുകളുമായി ഡോക്ടര്‍മാരുടെ അടുത്തെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ശാരീരികവും മാനസികവുമായും ഉള്ള രോഗങ്ങള്‍ക്കെല്ലാം പ്രതിവിധിയായി ഡോക്ടര്‍മാര്‍ക്കെല്ലാം ഒന്നേ പറയാനുള്ളൂ, ഫോണിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഔദ്യോഗിക ആവശ്യങ്ങള്‍ ഒഴിച്ചു കൂടാന്‍ വയ്യാത്ത ഒന്നായതിനാല്‍ അവധി ദിനങ്ങളിലെങ്കിലും ഫോണിന് അവധി നല്‍കാന്‍ ശ്രമിക്കുക.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE