ഷെയ്ന്‍ നിഗത്തിന്റെ വെയില്‍ ചിത്രീകരണം ആരംഭിച്ചു

NewsDesk
ഷെയ്ന്‍ നിഗത്തിന്റെ വെയില്‍ ചിത്രീകരണം ആരംഭിച്ചു

കുമ്പളങ്ങി നൈറ്റ്‌സ് സൂപ്പര്‍ഹിറ്റ് വിജയത്തോടെ ഷെയ്ന്‍ നിഗം മലയാളസിനിമാലോകത്ത് ഒരു സ്ഥാനം നേടികഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ഇഷ്‌ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരിക്കുകയാണ്. പുതിയ സിനിമ വെയില്‍ ഇരിഞ്ഞാലക്കുടയില്‍ പൂജ ചടങ്ങുകളോടെ ഔദ്യോഗികമായി തുടങ്ങിയിരിക്കുകയാണ്.


ലിജോ ജോസ് പല്ലിശ്ശേരിയുടെ മുന്‍ അസോസിയേറ്റ് ആയിരുന്ന ശരത് മേനോന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ്, ഈമയൗ എന്നീ സിനിമകളില്‍ ലിജോയെ അസിസ്്റ്റ് ചെയ്തിട്ടുണ്ട്. ഇരിഞ്ഞാലക്കുടയിലും ചുറ്റുവട്ടത്തുമായാണ് സിനിമ ചിത്രീകരിക്കുന്നത്. ഷെയ്ന്‍ നിഗത്തിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാനകഥാപാത്രമാവുന്നു. ഒരു കൂട്ടം പുതുമുഖങ്ങളെയും സിനിമയിലൂടെ അവതരിപ്പിക്കുന്നു. പോപുലര്‍ തമിഴ് പ്ലേബാക്ക് സിംഗര്‍ പ്രദീപ് കുമാര്‍ സിനിമയുടെ സംഗീതം ചെയ്യുന്നത്. 


ഷെയ്ന്‍ നിഗം ഡിമല്‍ ഡെന്നീസിന്റെ വലിയ പെരുന്നാള്‍, ഷാജി എന്‍ കരുണിന്റെ ഓള് എന്നീ സിനിമകള്‍ റിലീസ് കാത്തിരിക്കുകയാണ്, സംവിധായകന്‍ ജീവന്‍ ജോജോയ്‌ക്കൊപ്പം ഒരു റൊമാന്റിക് കോമഡി കൂടി അണിയറയില്‍ ഒരുങ്ങുന്നു.
 

shane nigam's veyil shooting commenced

RECOMMENDED FOR YOU:

Connect With Us

EXPLORE MORE