കൃഷ്ണൻകുട്ടി പണി തുടങ്ങി ; വിഷ്ണു ഉണ്ണിക്കൃഷണൻ, സാനിയ ഒന്നിക്കുന്നു

NewsDesk
കൃഷ്ണൻകുട്ടി പണി തുടങ്ങി ; വിഷ്ണു ഉണ്ണിക്കൃഷണൻ, സാനിയ ഒന്നിക്കുന്നു

വിഷ്ണു ഉണ്ണിക്കൃഷ്ണനും സാനിയ അയ്യപ്പനും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയാണ് കൃഷ്ണൻകുട്ടി പണി തുടങ്ങി... സൂരജ് ടോം സംവിധാനം ചെയ്യുന്ന സിനിമ കോമഡി ഹൊറർ ത്രില്ലറാണ്.

ഹോം നഴ്സായ ഉണ്ണിക്കണ്ണന്‍റെ ജീവതത്തിലുണ്ടാവുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. ഉണ്ണിക്കണ്ണനായ വിഷ്ണു ഉണ്ണിക്കൃഷ്ണനെത്തുന്നു.
 

പെപ്പർകോൺ സ്റ്റുഡിയോസിന്‍റെ ബാനറിൽ നോബിൾ ജോസ് സിനിമ നിർമ്മിക്കുന്നു. ആനന്ദ് മധുസൂദനൻ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നു. സിനിമയുടെ സംഗീതമൊരുക്കുന്നതും ആനന്ദാണ്. ഹരിനാരയണൻ വരികൾ എഴുതുന്നു. 

നവംബർ 23ന് തൊടുപുഴയിൽ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ജിത്തു ദാമോദർ ക്യാമറ, സൗണ്ട് ഡിസൈനിംഗ്  ജസ്റ്റിൻ ജോസ് , കിരൺ ദാസ് എഡിറ്റിംഗ്, പ്രൊഡക്ഷൻ ഡിസൈനർ എം ബാവ, കോസ്റ്റ്യൂം ഡിസൈൻ ആരതി ഗോപാൽ, മേക്കപ്പ് നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ രതീഷ് എസ്, ആക്ഷൻ രംഗങ്ങൾ] അഷ്റഫ് ഗുരുക്കൾ എന്നിവരാണ് അണിയറയിൽ. ഇഫാർ മീഡിയയാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി വിതരണത്തിനെത്തിക്കുന്നത്.

saniya and vishnu unnikrishnan team up for krishnankutty pani thudangi

RECOMMENDED FOR YOU:

no relative items