മഞ്ജു വാര്യരുടെ പ്രതി പൂവന്‍കോഴി ട്രയിലര്‍

NewsDesk
മഞ്ജു വാര്യരുടെ പ്രതി പൂവന്‍കോഴി ട്രയിലര്‍

മഞ്ജു വാര്യരുടെ പുതിയ സിനിമ പ്രതി പൂവന്‍കോഴി ട്രയിലര്‍ റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്‍ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തുകൊണ്ട് ട്രയിലര്‍ റിലീസ് ചെയ്തു. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഉണ്ണി ആറിന്റേതാണ്. ട്രയിലര്‍ നല്‍കുന്ന സൂചനകള്‍ സിനിമ ത്രില്ലര്‍ ആയിരിക്കുമെന്നാണ്. മഞ്ജു വാര്യര്‍, അനുശ്രീ എന്നിവര്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ ജീവനക്കാരാണ്. 


റോഷന്‍ ആന്‍ഡ്രൂസിനൊപ്പമുള്ള മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രമാണ് പ്രതി പൂവന്‍കോഴി. അവരുടെ തിരിച്ചുവരവ് ചിത്രം കൂടിയായ ഹൗ ഓള്‍ഡ് ആര്‍ യു ആയിരുന്നു ആദ്യത്തേത്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ അഭിനയത്തിലേക്കുമെത്തുകയാണ്. ആന്തപ്പന്‍ എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം ഗ്രേസ് ആന്റണി, സൈജു കുറുപ്പ്, അലന്‍സിയര്‍ ലെ ലോപ്പസ്, മറിമായം ശ്രീകുമാര് എന്നിവരും ചിത്രത്തിലുണ്ടാകും. 


ജി ബാലമുരുകന്‍ സിനിമാറ്റോഗ്രാഫിയും ഗോപി സുന്ദര്‍ സംഗീതവും ചെയ്യുന്നു. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം നിര്‍മ്മിക്കുന്നു. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്.

prathi poovankozhi trailer released

RECOMMENDED FOR YOU: