മമ്മൂട്ടിയുടെ മാമാങ്കം വിഎഫ്എക്‌സ് ബാഹുബലിയിലേതുപോലെ

NewsDesk
മമ്മൂട്ടിയുടെ മാമാങ്കം വിഎഫ്എക്‌സ് ബാഹുബലിയിലേതുപോലെ

ഇപ്പോള്‍തന്നെ ഒരുപാടു ബിഗ്ബഡ്ജറ്റ് ചിത്രങ്ങള്‍ മലയാളത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.1000 കോടിയുടെ മഹാഭാരത ഉള്‍പ്പെടെ. ഇതില്‍ ഏറ്റവും ആദ്യം ചിത്രീകരണം തുടങ്ങുന്നത് മമ്മൂട്ടിയുടെ മാമാങ്കം ആണ്. ഫെബ്രുവരി 10ന് തുടങ്ങുന്ന ഒരു ചെറിയ ഷെഡ്യൂള്‍ അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബാക്കി ഭാഗം മെയ് മാസത്തില്‍ തുടങ്ങും.

സിനിമയുടെ ഹൈലൈറ്റ് പതിനേഴാം നൂറ്റാണ്ടിലെ സാമൂതിരി രാജാക്കന്മാരുടെ പടയാളികള്‍ അഥവാ ചാവേറുകള്‍ എന്നവരുടെ ജീവിതമാണ്. 

ഇതിന്റെ വിഷ്വല്‍ എഫക്ട്‌സ് ഗംഭീരമാക്കാനായി അണിയറക്കാര്‍ ബാഹുബലി വിഎഫ്എക്‌സ് ,സൂപ്പര്‍വൈസര്‍ കമല്‍ കണ്ണനെ സമീപിച്ചിരിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാമാങ്കം , ബാഹുബലിയെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കുന്നതായതിനാല്‍ ഗ്രാഫിക്‌സും ഒറിജിനല്‍ വിഷ്വല്‍സും കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. കാണികള്‍ക്ക് രണ്ടും തമ്മില്‍ തിരിച്ചറിയാനാവാത്ത വിധത്തില്‍. 

സിനിമയില്‍ ധാരാളം ആക്ഷന്‍ രംഗങ്ങള്‍ ഉള്ളതിനാല്‍ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വിഎഫ്എക്‌സ് ടീം, സിനിമാറ്റോഗ്രാഫര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ എന്നിവരെല്ലാം ഒരുമിച്ചിരുന്നാണ് ചെയ്യുന്നത്. 
ബാഹുബലിയിലും ചില എഫക്ടുകള്‍ക്കായി ധാരാളം പണം ചിലവഴിച്ചെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. എന്നാല്‍ വളരെ എളുപ്പം ചെയ്ത ചിലവ വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ ബഡ്ജറ്റ് സിനിമയെ ഒരിക്കലും ബാധിക്കില്ല. ബാഹുബലിയോട് ഒപ്പം നില്‍ക്കുന്നത് തന്നെയായിരിക്കും മാമാങ്കവും.കമല്‍ കണ്ണന്‍ ടൈംസിനോട് പറഞ്ഞു.

സിനിമയുടെ സംവിധായകന്‍ സജീവ് തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷന്‍ കൂടാതെ തന്നെ അദ്ദേഹത്തിന്റെ കഥാപാത്രം ജനങ്ങളുമായി ഒരുപാടു ഇമോഷണല്‍ അറ്റാച്ച്‌മെന്റുമുള്ളതാണ്.
മലയാളത്തില്‍ ചെയ്യുന്നതായതിനാല്‍ തന്നെ ഇത് കൂടുതല്‍ തന്മയത്വത്തോടെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.  കേരളവും കര്‍ണ്ണാടകയുമാണ് മാമാങ്കത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
 

RECOMMENDED FOR YOU:

Connect With Us

EXPLORE MORE