അന്ധാദുന്‍ തമിഴ് റീമേക്ക് ഒരുക്കുന്നത് ഗൗതം മേനോന്‍

NewsDesk
അന്ധാദുന്‍ തമിഴ് റീമേക്ക് ഒരുക്കുന്നത് ഗൗതം മേനോന്‍

ശ്രീറാം രാഘവന്റെ ബ്ലാക്ക് കോമഡി ത്രില്ലര്‍ അന്ധാദൂന്‍ തമിഴിലേക്ക് റീമേക്ക ചെയ്യുകയാണ്. പ്രശാന്ത് ചിത്രത്തില്‍ നായകനായെത്തുന്നു. താരത്തിന്റെ അച്ഛന്‍ ത്യാഗരാജന്‍ റീമേക്ക റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നു. സംവിധായകന്റെ പേര് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗൗതം മേനോനായിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. മേനോന്‍, തന്റെ സിനിമകള്‍ക്കുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ശേഷം പതിയെ തിരിച്ചുവരവ് നടത്തുകയാണ്. എന്നൈ നോക്കി പായും തൊട്ട എന്ന സിനിമയിലൂടെ. സെപ്തംബര്‍ 6ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. 

ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു അന്ധാദുന്‍. നിരവധി തലങ്ങളില്‍ നിന്നും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി, ഇതില്‍ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ഉള്‍പ്പെടുന്നു. ആയുഷ്മാന്‍ ഖുറാനയുടെ മികച്ച പ്രകടനം അദ്ദേഹത്തിന് ദേശീയപുരസ്‌കാരം നേടിക്കൊടുത്തു. മികച്ച ഹിന്ദി സിനിമ, മികച്ച തിരക്കഥ എന്നീ പുരസ്‌കാരങ്ങളും സ്വന്തമാക്കി. നിരൂപക പ്രശംസ കൂടാതെ ചിത്രം ബിഗ് ബ്ലോക്ക്ബസ്റ്ററുമായി. ബോക്‌സോഫീസില്‍ 100കോടി ക്ലബിലും ചിത്രമെത്തി.


ധനുഷും സിദ്ദാര്‍ത്ഥുമായിരുന്നു അന്ധാദുന്‍ തമിഴ് റീമേക്കുമായി ബന്ധപ്പെട്ട് ആദ്യം കേട്ടത്. അവസാനം ഇത് പ്രശാന്തിലെത്തി. ത്യാഗരാജന്‍ വിശ്വസിക്കുന്നത് മകന്‍ പ്രശാന്ത് പിയാനിസ്റ്റ് ആയതിനാല്‍ ആയുഷ്മാന്റെ കഥാപാത്രത്തിന് ഏറെ യോജിക്കും. ട്രിനിറ്റി കോളേജ് ഓഫ് ലണ്ടനില്‍ നിന്നും പിയാനോയില്‍ ഗ്രേഡ് 4 നേടിയിട്ടുണ്ട് പ്രശാന്ത്.
 

gautham menon to remake Andhadhun in tamil?

Viral News

...
...
...

RECOMMENDED FOR YOU:

no relative items

Connect With Us

EXPLORE MORE